‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പ്രാബല്യത്തിലേക്ക് ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പ്രാബല്യത്തിലേക്ക് ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

Updated On: 

18 Sep 2024 16:59 PM

Union Cabinet Approves One Nation, One Election Plan: പാർലമെൻറിൽ ഇത് സംബന്ധിച്ച ബിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രാബല്യത്തിലേക്ക് ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

പ്രധാനമന്ത്രി നരേന്ദ്ര മോദി (Image Courtesy: PTI)

Follow Us On

ന്യൂഡൽഹി: ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താൻ നിർദേശിച്ചു കൊണ്ടുള്ള ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. പാർലമെൻറിൽ ഇത് സംബന്ധിച്ച ബിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപോർട്ടുകൾ.

ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നത്. ഇടക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ ഇന്ത്യയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നു എന്ന് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് ചെങ്കോട്ടയിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് നടപ്പിലാക്കാനായി ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും മോദി അഭ്യർത്ഥിക്കുകയുണ്ടായി.

രണ്ടാം മോദി സർക്കാരിന്റെ സമയത്ത്, ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന സംവിധാനത്തിന്റെ സാധ്യതയെ കുറിച്ച് പഠിക്കാനായി മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ ചുമതലപ്പെടുത്തിരുന്നു. നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനാണ് സർക്കാർ ആലോചിച്ചിരുന്നത്. അതിന്റെ ആദ്യഘട്ടമായാണ് ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ഈ തീരുമാനം. ഇത് നിർദേശിച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് റാംനാഥ് കോവിന്ദ് സമിതി കഴിഞ്ഞ മാർച്ചിൽ സർക്കാരിന് സമർപ്പിച്ചത്. ഈ റിപ്പോർട്ടിനാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

ALSO READ: ജമ്മു കശ്മീരിൽ ആദ്യഘട്ട പോളിങ് ഇന്ന്; കനത്ത സുരക്ഷയിൽ ‌വോട്ടെടുപ്പ് തുടങ്ങി

വിഷയത്തിൽ രാജ്യത്തെ 42 രാഷ്ട്രീയ കക്ഷികളാണ് റാംനാഥ് കോവിന്ദ് സമിതിയെ നിലപാട് അറിയിച്ചത്. ഇതിൽ 35 രാഷ്ട്രീയ കക്ഷികളും തീരുമാനത്തോട് യോജിക്കുകയും 10 പേർ വിയോജിക്കുകയും ചെയ്തു. കോൺഗ്രസ്, സിപിഐ, സിപിഎം, എൻസിപി തുടങ്ങിയ പാർട്ടികളാണ് വിയോജിപ്പറിയിച്ചത്.

അതെ സമയം, ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം പ്രയോഗികമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമമാണിതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ പറഞ്ഞു.

 

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version