Budget 2024 Date: കേന്ദ്ര ബജറ്റ് ജൂലൈയിൽ; അഞ്ചാം സമ്പൂർണ ബജറ്റുമായി നിർമ്മലാ സീതാരാമൻ എത്തും

Budget 2024 Date: അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ഇതിനൊപ്പം ധനമന്ത്രി അവതരിപ്പിക്കുമെന്നാണ് വിവരം.

Budget 2024 Date: കേന്ദ്ര ബജറ്റ് ജൂലൈയിൽ; അഞ്ചാം സമ്പൂർണ ബജറ്റുമായി നിർമ്മലാ സീതാരാമൻ എത്തും

Nirmala Seetharaman

Updated On: 

17 Jun 2024 14:47 PM

ന്യൂഡൽഹി: മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ കേന്ദ്ര ബജറ്റ് സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്. ഇത്തവണത്തേത് സമ്പൂർണ്ണ ബജറ്റാണ്. കേന്ദ്ര ബജറ്റ് ജൂലൈയിൽ നടക്കുമെന്നാണ് വിവരം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്നെ ഇത്തവണയും ബജറ്റ് അവതരിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രിയായി ബുധനാഴ്ചയാണ് നിർമല സീതാരാമൻ ചുമതലയെടുത്തത്.

പ്രധാന നയ പ്രഖ്യാപനങ്ങൾ ഇതിനൊപ്പം നടക്കും. അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ഇതിനൊപ്പം ധനമന്ത്രി അവതരിപ്പിക്കുമെന്നാണ് വിവരം. ഇതിനൊപ്പം രാജ്യത്തെ ഉൽപ്പാദന രം​ഗത്ത് വളർച്ചയുണ്ടാക്കാനുള്ള നടപടികൾ നടപ്പിലാക്കുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാനാകുമെന്നും ഇതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

ALSO READ : ദുഃഖിച്ചിട്ട് കാര്യമില്ല രാഹുൽ ഗാന്ധി വയനാട് വിടും’; സ്ഥിരീകരണവുമായി കെ സുധാകരൻ

കഴിഞ്ഞ സർക്കാരിൻ്റെ അവസാന ബജറ്റും നിർമ്മലാ സീതാരാമൻ മാസങ്ങൾക്കു മുമ്പാണ് അവതരിപ്പിച്ചത്. അഞ്ച് മാസങ്ങൾക്ക് മുൻപ് ഫെബ്രുവരി ഒന്നിനായിരുന്നു അത്. അത് ഇടക്കാല ബജറ്റായിരുന്നു. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റ് അവതരിപ്പിച്ച നിർമല സീതാരാമൻ അന്ന് 58 മിനിറ്റുകൾകൊണ്ടാണ് അവസാനിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആയിരുന്നു 2024 ഫെബ്രുവരിയിൽ നടന്നത്.

ഇന്ത്യയുടെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ ഒരു ഇടക്കാല ബജറ്റ് ഉൾപ്പെടെ ആറ് ബജറ്റുകൾ അവതരിപ്പിച്ച് ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. 2019, 2020, 2021, 2022, 2023 വർഷങ്ങളിലായി അഞ്ച് സമ്പൂർണ ബജറ്റുകളാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്.

സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ
കിഡ്നിക്ക് ഒന്നും വരില്ല, ഇവ കഴിക്കാം