Udhayanidhi Stalin: ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി; സെന്തില്‍ ബാലാജി വീണ്ടും തമിഴ്‌നാട് മന്ത്രിസഭയില്‍

Tamil Nadu Cabinet Reshuffled: സ്റ്റാലിന്റെ മകനും കായിക-യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര ഏറെ പ്രതീക്ഷയിലാണ്. ഡിഎംകെയില്‍ ഉദയനിധിക്കുള്ള സ്വാധീനവും സ്റ്റാലിന്റെ പുതിയ നീക്കത്തിലൂടെ വ്യക്തമാണ്.

Udhayanidhi Stalin: ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി; സെന്തില്‍ ബാലാജി വീണ്ടും തമിഴ്‌നാട് മന്ത്രിസഭയില്‍

ഉദയനിധി സ്റ്റാലിന്‍, സ്റ്റാലിന്‍, സെന്തില്‍ ബാലാജി (Image Credits: Udhayanidhi Stalin's Facebook Post)

Updated On: 

28 Sep 2024 23:36 PM

ചെന്നൈ: മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനെ (Udayanidhi Stalin) തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച് സ്റ്റാലിന്‍ നല്‍കിയ കത്ത് ഗവര്‍ണര്‍ അംഗീകരിച്ചു. ഞായറാഴ്ച വൈകീട്ട് 3.30നാണ് ഉദയനിധി സ്റ്റാലിന്റെ സത്യപ്രതിജ്ഞ. ഉദയനിധി സ്റ്റാലിനെ കൂടാതെ മറ്റ് ചില മാറ്റങ്ങളും മന്ത്രിസഭയില്‍ വരുത്തിയിട്ടുണ്ട്. കള്ളപ്പണ കേസില്‍ ജാമ്യത്തിലിറങ്ങിയ സെന്തില്‍ ബാലാജിയെ വീണ്ടും മന്ത്രിയായി തെരഞ്ഞെടുത്തിട്ടുണ്ട്. ബാലാജി ഉള്‍പ്പെടെ നാല് പുതിയ മന്ത്രിമാരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഉദയനിധിയോടൊപ്പം തന്നെയാണ് ഇവരുടെയും സത്യപ്രതിജ്ഞ.

സ്റ്റാലിന്റെ മകനും കായിക-യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര ഏറെ പ്രതീക്ഷയിലാണ്. ഡിഎംകെയില്‍ ഉദയനിധിക്കുള്ള സ്വാധീനവും സ്റ്റാലിന്റെ പുതിയ നീക്കത്തിലൂടെ വ്യക്തമാണ്. 2021 മെയിലാണ് ഉദയനിധി ആദ്യമായി എംഎല്‍എ ആയത്. പിന്നീട് 2022 ഡിസംബറില്‍ മന്ത്രിസഭയിലെത്തി. നിലവില്‍ ആസൂത്രണ വകുപ്പ് കൂടി അദ്ദേഹത്തിന് കൈമാറിയിട്ടുണ്ട്. 2023 ജൂണിലാണ് എക്‌സൈസ് മന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയെ കൈക്കൂലി കേസില്‍ ഇഡി അറസ്റ്റ് ചെയ്യുന്നത്.

Also Read: Bombay High Court : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വിവാഹിതയായ സ്ത്രീകൾക്ക് അവകാശപ്പെടാനാവില്ല; സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

മൂന്ന് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിന് പകരം സെന്തില്‍ ബാലാജി ഉള്‍പ്പെടെയുള്ളവരെ മന്ത്രിയാക്കുന്നതില്‍ ഗവര്‍ ആര്‍എന്‍ രവി എതിര്‍പ്പറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. അറസ്റ്റിനിടെ നെഞ്ചുവേദന വന്ന ബാലാജി പിന്നീട് ഏറെനാള്‍ ആശുപത്രിയില്‍ ചികിത്സയും ശസ്ത്രക്രിയയുമായി കഴിഞ്ഞു. പിന്നീട് റിമാന്‍ഡിലായ സെന്തിലിനെ ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. ജയിലിലായ സെന്തില്‍, വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനെതിരെ ഗവര്‍ണര്‍ ആര്‍എന്‍ രവി രംഗത്തെത്തി. ഇതോടെ ഫെബ്രുവരിയിലാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്.

ആദ്യം അണ്ണാ ഡിഎംകെയിലായിരുന്ന സെന്തില്‍ ബാലാജി, ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. ഈ സമയത്ത് ജോലിക്ക് കൈക്കൂലി വാങ്ങിയെന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കേസ്. എന്നാല്‍ പിന്നീട് പാര്‍ട്ടി വിട്ട് ഡിഎംകെയിലെത്തി. കൊങ്കുനാട്ടിലെ ഡിഎംകെയുടെ മുഖമായാണ് സെന്തിലിനെ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. വര്‍ഷങ്ങളായി അണ്ണാ ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളായിരുന്ന കൊങ്കുനാട് മേഖലയിലെ മണ്ഡലങ്ങള്‍, 2021 നിയമസഭാ തെരഞ്ഞെടുപ്പോടെ ഡിഎംകെയ്ക്ക് അനുകൂലമായി. ഇതില്‍ സെന്തിലിന്റെ പങ്ക് ചെറുതല്ലെന്ന് സ്റ്റാലിന് വ്യക്തമായറിയാം.

Also Read: Cockroach In Omelette: ഓംലെറ്റിനുള്ളിൽ പാറ്റ…; വിമാനത്തിലുണ്ടായ ദുരവസ്ഥ പുറത്തുവിട്ട് യാത്രകാരി, വീഡിയോ

സെന്തിലിന്റെ തിരിച്ചുവരവ് പാര്‍ട്ടിക്കും സര്‍ക്കാരിനും ഉണര്‍വേകും എന്ന കാര്യത്തില്‍ സംശയമില്ല. സെന്തില്‍ തിരിച്ചെത്തുന്നതോടെ തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും പാര്‍ട്ടിക്കുള്ള പിന്തുണ വര്‍ധിക്കും. സെന്തില്‍ മന്ത്രിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്ന സമയവും ഏറെ ശ്രദ്ധേയമാണ്. സെന്തിലിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലെ പദവിയില്‍ നിന്ന് താത്കാലികമായി മാറി നില്‍ക്കുകയാണ്.

കൂടാതെ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്ന പ്രതിപക്ഷ നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, കവിതാ റാവു എന്നിവര്‍ക്ക് ജാമ്യം ലഭിച്ചതും ബിജെപി തങ്ങള്‍ക്കെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തുകയാണെന്ന പ്രതിപക്ഷ കക്ഷികളുടെ വാദത്തിന് ശക്തിപകരും. മാത്രമല്ല സെന്തില്‍ ജയില്‍ മോചിതനായത് കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതികൂട്ടിലാക്കാനുള്ള ഡിഎംകെയുടെ ശ്രമങ്ങള്‍ക്ക് കരുത്തേകും.

Related Stories
Bengaluru Accident : കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു, കുട്ടികളടക്കം ആറു പേര്‍ക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവില്‍
Andhra Pradesh Earthquake: ആന്ധ്രാപ്രദേശില്‍ ഭൂചലനം; വീടുകളില്‍ നിന്നിറങ്ങിയോടി ജനങ്ങള്‍
Partner Swapping Case: ‘സുഹൃത്തിനൊപ്പം കിടക്ക പങ്കിടണം, തയാറായാല്‍ അവന്റെ കാമുകിയെ തനിക്ക് ലഭിക്കും’; പ്രതികള്‍ പിടിയില്‍
Viral Video: ആഹാ കളറായിട്ടുണ്ടല്ലോ! ലോക്കല്‍ ട്രെയിന്‍ തോറ്റുപോകും വിമാനയാത്ര; ഇന്ത്യക്കാരെ സമ്മതിക്കണം
Mumbai Ferry Accident : മുംബൈ ഫെറി അപകടം; ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾ മക്കളെ വെള്ളത്തിലെറിയാനൊരുങ്ങി എന്ന് വെളിപ്പെടുത്തൽ
Husband Kill Wife: ഭാര്യയെ വെട്ടിക്കൊന്നു കഷണങ്ങളാക്കി ബാ​ഗിലാക്കി ഭർത്താവ്; മൃതദേഹം പുറത്തെടുത്തു പൊലീസ്
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍