Two Terrorists Killed at Uri: ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു
Two Terrorists Killed in Encounter in Uri: മൂന്ന് ഭീകരർ വടക്കൻ കശ്മീരിലെ ബാരാമുള്ളയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റം നടത്തിയതായും ഇതിൽ രണ്ടു ഭീകരരെ വധിച്ചതായും സൈന്യം അറിയിച്ചു. ഇവരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം കരകയറുന്നതിന് മുമ്പ് ബാരാമുള്ളയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. മൂന്ന് ഭീകരർ വടക്കൻ കശ്മീരിലെ ബാരാമുള്ളയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റം നടത്തിയതായും ഇതിൽ രണ്ടു ഭീകരരെ വധിച്ചതായും സൈന്യം അറിയിച്ചു. ഇവരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത നടുക്കുന്ന സംഭവത്തിന് പിന്നാലെയാണ് സൈന്യത്തിന്റെ തിരിച്ചടി. പഹൽഗാമിൽ ഉണ്ടായ ആക്രമണത്തിൽ നാവികസേനയിലെയും, ഇന്റലിജൻസ് ബ്യൂറോയിലെയും ഉദ്യോഗസ്ഥർ അടക്കം കൊലപ്പെട്ടിരുന്നു. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു.
ഇന്ത്യൻ ആർമി എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:
OP TIKKA, Baramulla
On 23 Apr 2025, approximately 2-3 UI terrorists tried to infiltrate through general area Sarjeevan at Uri Nala, Baramulla, the alert tps on LC challenged and intercepted them resulting in a firefight.
Operation is in progress.#Kashmir@adgpi… pic.twitter.com/FOTXiTNYSf
— Chinar Corps🍁 – Indian Army (@ChinarcorpsIA) April 23, 2025
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയാണെന്ന തരത്തിലുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത അക്രമണമാണെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. ആക്രമണത്തിൽ ലഷ്കർ ഇ തൊയ്ബയുടെ പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്.