J&K Terrorist Attack: ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർ കൊല്ലപ്പെട്ടു
Two Soldiers Killed Terrorist Attack: കിഷ്ത്വാറില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പോലീസുമായി ചേര്‍ന്ന നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് സൈനികര്‍ വീരമൃത്യു വരിച്ചത്.
ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ സൈനികര്‍ രണ്ട് ഭീകരരെ വെടിവച്ചു കൊന്നു.
കിഷ്ത്വാറില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പോലീസുമായി ചേര്‍ന്ന നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് സൈനികര്‍ വീരമൃത്യു വരിച്ചത്. ഓപ്പറേഷന്‍ ആരംഭിച്ചതിന് പിന്നാലെ വെടിവെപ്പുണ്ടായി. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ടെന്നും ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്നും സൈന്യം അറിയിച്ചു. വൈറ്റ് നൈറ്റ് കോർപ്‌സ് എക്‌സിൽ പങ്കുവച്ച പോസ്‌റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
#IndianArmy #GOC White Knight Corps and all ranks salute the supreme sacrifice of the #Bravehearts; offer deepest condolences to the families. @NorthernComd_IA@adgpi@SpokespersonMoD pic.twitter.com/MRV4CLBTWE
— White Knight Corps (@Whiteknight_IA) September 13, 2024
ജുലൈയിൽ ഡോഡയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ നാല് സൈനികരുടെ വീരമൃത്യുവിനിടയാക്കിയവർ തന്നെയാണ് കിഷ്ത്വാറിലെ ഈ ഏറ്റുമുട്ടലിലും ഉൾപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോഡയിൽ നാളെ സന്ദർശിക്കാനിരിക്കെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഏറ്റുമുട്ടൽ നടന്നത്.