Passengers Fight In Air India : വിമാനയാത്രയ്ക്കിടെ ആം റെസ്റ്റിനെച്ചൊല്ലി രണ്ട് യാത്രക്കാർ തമ്മിൽ തർക്കം; രമ്യമായി പരിഹരിക്കപ്പെട്ടെന്ന് അധികൃതർ

Two Passengers Fight On Air India : എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കിടെ ആംറെസ്റ്റിനെച്ചൊല്ലി തർക്കം. രണ്ട് യാത്രക്കാർ തമ്മിലാണ് വിമാനത്തിലുള്ളിൽ വച്ച് തർക്കമുണ്ടായത്. പിന്നീട് ഈ തർക്കം രമ്യമായി പരിഹരിക്കപ്പെട്ടു എന്ന് അധികൃതർ അറിയിച്ചു.

Passengers Fight In Air India : വിമാനയാത്രയ്ക്കിടെ ആം റെസ്റ്റിനെച്ചൊല്ലി രണ്ട് യാത്രക്കാർ തമ്മിൽ തർക്കം; രമ്യമായി പരിഹരിക്കപ്പെട്ടെന്ന് അധികൃതർ

പ്രതീകാത്മക ചിത്രം

Published: 

23 Dec 2024 07:51 AM

വിമാനയാത്രയ്ക്കിടെ ആം റെസ്റ്റിനെച്ചൊല്ലി രണ്ട് യാത്രക്കാർ തമ്മിൽ തർക്കം. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നിന്ന് ഡൽഹിയിലേക്ക് സഞ്ചരിക്കുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ വച്ചാണ് സംഭവം. ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തുടങ്ങവെയായിരുന്നു തർക്കമുണ്ടായത്. ഈ തർക്കം രമ്യമായി പരിഹരിക്കപ്പെട്ടെന്ന് അധികൃതർ പറഞ്ഞു.

ശനിയാഴ്ചയായിരുന്നു സംഭവം. രാവിലെ 7.35നാണ് വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്നത്. ഇതിനിടെയായിരുന്നു രണ്ട് യാത്രക്കാർ തമ്മിൽ തർക്കമുണ്ടായത്. ഇരുവരും തമ്മിൽ എന്തോ തർക്കമുണ്ടായെന്നും പിന്നീട് ഇത് പരിഹരിക്കപ്പെട്ടു എന്നുമാണ് എയർ ഇന്ത്യ അധികൃതർ അറിയിച്ചത്. എന്നാൽ, ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം ആം റെസ്റ്റിന് വേണ്ടിയാണ് ഇവർ തമ്മിൽ തർക്കമുണ്ടായത്. വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ പറഞ്ഞതായി എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഇക്കോണമി ക്ലാസിൽ വച്ചായിരുന്നു തർക്കം നടന്നത്. ക്യാബിൻ ക്രൂ ഭക്ഷണവും മറ്റും വിതരണം ചെയ്യുകയായിരുന്നു. ഈ സമയത്ത് ആം റെസ്റ്റിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമാരംഭിച്ചു. തുടർന്ന് ഈ തർക്കം വഴക്കായി മാറി. തർക്കം രൂക്ഷമായതോടെ ക്യാബിൻ ക്രൂ ഇടപെട്ടു. രണ്ട് യാത്രക്കാർക്കും ഓരോ പ്രത്യേക സീറ്റ് നൽകി അവർ പ്രശ്നം പരിഹരിച്ചു. എന്നാൽ, വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യാറായപ്പോൾ വേറെ സീറ്റ് ലഭിച്ച യാത്രക്കാരൻ തൻ്റെ ബാഗ് എടുക്കാനായി തിരികെവന്നു. ആ സമയത്ത് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി.”- യാത്രക്കാരൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Also Read : Viral Video: ആഹാ കളറായിട്ടുണ്ടല്ലോ! ലോക്കൽ ട്രെയിൻ തോറ്റുപോകും വിമാനയാത്ര; ഇന്ത്യക്കാരെ സമ്മതിക്കണം

അതേസമയം, രണ്ട് യാത്രക്കാർക്കിടയിൽ എന്തോ പ്രശ്നമുണ്ടായെന്നും അത് പരിഹരിക്കപ്പെട്ടു എന്നുമാണ് എയർ ഇന്ത്യ പ്രതികരിച്ചു. വിമാനത്താവളം വിടുന്നതിന് മുൻപ് ഇരുവരും തമ്മിൽ ഹസ്തദാനം നൽകിയിരുന്നു എന്നും അധികൃതർ പറഞ്ഞു.

വൈറലായ വിമാനയാത്ര
ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുന്നത് പോലെയുള്ള വിമാനയാത്രയുടെ ഒരു വിഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തായ്‌ലാന്‍ഡ് സീരീസ് പാര്‍ട്ട് ഒന്ന് എന്ന തലക്കെട്ടില്‍ സര്‍ക്കാസം വിത്ത് അങ്കിത് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്തുവന്നത്. ദശലക്ഷക്കണക്കിന് പേർ ഈ വിഡിയോ കണ്ടുകഴിഞ്ഞു.

വിമാനത്തിലെ യാത്രക്കാരിൽ ചിലർ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നതുമൊക്കെയാണ് വിഡിയോയിൽ ഉള്ളത്. ചിലർ വെറുതേ എഴുന്നേറ്റ് നിൽക്കുമ്പോൾ മറ്റ് ചിലർ എഴുന്നേറ്റ് നടക്കുകയാണ്. ചിലർ സീറ്റിലിരുന്ന് മുന്നിലുള്ള സീറ്റിലേക്ക് എത്തിനോക്കുന്നു. ഇത്തരത്തിൽ വളരെ മോശം യാത്രാ സംസ്കാരമാണ് ഇന്ത്യക്കാർക്കുള്ളത് എന്നാണ് വിഡിയോയിൽ പറയുന്നത്.

വീഡിയോ പ്രചരിച്ചതോടെ നിരവധി പേർ ഇവര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇന്ത്യക്കാർ എല്ലായിടത്തും അപമാനിതനാവുകയാണെന്നും പണം ഒരിക്കലും സംസ്കാരം നൽകില്ലെന്നും ആളുകൾ വിമർശിച്ചു. ആളുകൾക്ക് സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നതിനെപ്പറ്റി അറിയില്ലെന്നും മറ്റ് ചിലർ വിമർശിച്ചു. മുൻപും ഇന്ത്യക്കാർ വിമാനത്തിൽ യാത്ര ചെയ്യുന്നത് പല തരത്തിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.

 

Related Stories
Chhattisgarh fraud:’പേര് സണ്ണി ലിയോൺ, ഭ‍ർത്താവ് ജോണി സിൻസ്’; ഛത്തീസ്ഗഢ് സര്‍ക്കാര്‍ പദ്ധതിയില്‍ വൻ തട്ടിപ്പ്
Hyderabad Biryani : ഹൈദരാബാദിലെ റെസ്റ്റോറൻ്റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്; പോലീസിൽ പരാതിനൽകി യുവാവ്
Girl Beats Jail Official: ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ വച്ച് ചെരുപ്പൂരി അടിച്ച് പെൺകുട്ടി; പിന്നാലെ സസ്പെൻഷൻ
Girl Sold for Debt: അച്ഛൻ കടംവാങ്ങിയ പൈസ തിരികെ നൽകിയില്ല; ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷത്തിന് വിറ്റു
Bengaluru Accident : വാഹനം വാങ്ങിയത് രണ്ട് മാസം മുമ്പ്, പിന്നാലെ അപ്രതീക്ഷിത ദുരന്തം; ബെംഗളൂരു വാഹനാപകടത്തില്‍ മരിച്ചത് പ്രമുഖ കമ്പനിയുടെ സിഇഒയും കുടുംബവും
Used Car Sales: ഉപയോഗിച്ച വാഹനങ്ങളുടെ വിൽപന; ജിഎസ്ടി 18 ശതമാനമാക്കി ഉയർത്തി, എല്ലാ വാഹനങ്ങൾക്കും ബാധകം
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം