5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Two Men Dies After Inhaling Burnt Smoke: കടല വേവിക്കാൻ ഗ്യാസ് അടുപ്പിൽ വെച്ച് കിടന്നുറങ്ങി; ശ്വാസം കിട്ടാതെ യുവാക്കൾക്ക് ദാരുണാന്ത്യം

Two Men Dies After Inhaling the Burnt Smoke From Chickpeas: ഭക്ഷണശാലയിലേക്കുള്ള ചോലെ ബട്ടൂര തയ്യാറാക്കാൻ വേണ്ടി തലേന്ന് രാത്രി കടല ഗ്യാസ് അടുപ്പിൽ വേവിക്കാൻ വെച്ച് കിടന്നുറങ്ങിയതോടെ, ഇതിൽ നിന്നും ഉയർന്ന കരിഞ്ഞ പുക ശ്വസിച്ചാണ് യുവാക്കൾ മരിച്ചത്.

Two Men Dies After Inhaling Burnt Smoke: കടല വേവിക്കാൻ ഗ്യാസ് അടുപ്പിൽ വെച്ച് കിടന്നുറങ്ങി; ശ്വാസം കിട്ടാതെ യുവാക്കൾക്ക് ദാരുണാന്ത്യം
Representational ImageImage Credit source: Freepik
nandha-das
Nandha Das | Published: 12 Jan 2025 07:41 AM

ലക്നൗ: ഗ്യാസ് അടുപ്പിൽ കടല വേവിക്കാൻ വെച്ച ശേഷം കിടന്നുറങ്ങിയ യുവാക്കൾക്ക് ദാരുണാന്ത്യം. 22കാരനായ ഉപേന്ദ്ര, 23കാരനായ ശിവം എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ നോയിഡ സെക്ടർ 70-ലെ ബാസായ് ഗ്രാമത്തിലെ വാടകവീട്ടിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കുൽച്ചയും ചോലെ ബട്ടൂരയും വിൽക്കുന്ന സ്റ്റാൾ നടത്തി വരുകയായിരുന്ന ഇവർ കടയിലേക്ക് ആവശ്യമായ കടല തലേന്ന് രാത്രി തന്നെ വേവിക്കാൻ വെച്ച് കിടന്നുറങ്ങിയതാണ് ഈ ദാരുണ സംഭവത്തിലേക്ക് നയിച്ചത്.

കടല വേവിക്കാൻ വെച്ച ശേഷം ഇവർ കിടന്നുറങ്ങിയതോടെ, കടലായത്രയും ഗ്യാസ് അടുപ്പിലിരുന്ന് കരിഞ്ഞു. ഇതിന്റെ മണം ശ്വസിച്ചാകാം മരണം സംഭവിച്ചതെന്ന് എസിപി രാജീവ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. വീടിന്റെ വാതിലും അകത്തു നിന്ന് അടച്ച നിലയിലായിരുന്നത് കൊണ്ട് തന്നെ ഓക്സിജന്റെ അഭാവവും ഉണ്ടായിരുന്നു. കരിഞ്ഞ ഭക്ഷണത്തിൽ നിന്ന് വലിയതോതിൽ കാർബൺ മോണോക്സൈഡ് പുറത്തു വന്നിട്ടുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ശ്വസിച്ചത് മരണ കാരണം ആയിട്ടുണ്ടാകാം എന്നും എസിപി വിശദീകരിച്ചു.

യുവാക്കൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ അയൽവാസികൾ ആണ് ഓടിയെത്തി വാതിൽ തകർത്ത് അകത്ത് കിടന്നത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശരീരത്തിൽ പരുക്കുകൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നും, മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി മാറ്റിയെന്നും പോലീസ് വ്യക്തമാക്കി.

ALSO READ: പങ്കാളിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചത് എട്ടു മാസം; യുവാവ് അറസ്റ്റിൽ, സംഭവം മധ്യപ്രദേശിൽ

മണമില്ലാത്ത ഒരു വിഷവാതകമാണ് കാർബൺ മോണോക്‌സൈഡ്. വായു കടക്കാത്ത വിധം അടച്ചിട്ട സ്ഥലങ്ങളിൽ കാർ, അടുപ്പുകൾ, അവ്ൻ, ഗ്രിൽ, ട്രക്ക്, ജനറേറ്റർ എന്നിവ പ്രവർത്തിക്കുമ്പോഴെല്ലാം ഈ വിഷവാതകം പുറത്തു വരാറുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ കാർബണും, ഓക്സിജനും കൂടി കലർന്നതും, മണവും നിറവും ഇല്ലാത്തതുമായ ഒരു വാതകമാണിത്. കുറഞ്ഞ അളവിൽ ഇത് അകത്തു ചെന്നാൽ പോലും വളരെ മാരകമായ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനാൽ ‘നിശബ്ദ കൊലയാളി’ എന്നും ഇതിനെ വിളിക്കാറുണ്ട്.

ശ്വസന വായുവിന്റെ കൂടെ കലരുന്ന കാർബൺ മോണോക്‌സൈഡ് രക്തത്തിൽ കലരുമ്പോൾ രക്തത്തിൽ ഓക്സിജന്റെ അഭാവം ഉണ്ടാകുന്നു. ഇങ്ങനെ സംഭവിക്കുമ്പോഴാണ് ഇത് മരണത്തിലേക്ക് വരെ നയിക്കുന്നത്. ശ്വസന വായുവിൽ കാർബൺ മോണോക്‌സൈഡ് എത്ര മാത്രം കലർന്നിരിക്കുന്നു എന്നത് അനുസരിച്ചാണ് ഇതിന്റെ വിഷം തീരുമാനിക്കപ്പെടുന്നത്. കൂടാതെ, ഇത് എത്ര സമയം ശ്വസിക്കുന്നു എന്നതും അപകടത്തിന്റെ അളവ് കൂട്ടുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അപകടം ഉണ്ടെന്ന് ബോധ്യം വന്നാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം.