TVK Party Conference: വിജയ്‌യുടെ പാര്‍ട്ടി സമ്മേളനത്തിന് പോയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടു മരണം; മൂന്നുപേര്‍ക്ക്‌ പരിക്ക്

Vijay's TVK Conference: സംഘം സഞ്ചരിച്ച എസ്.യു.വി. തലകീഴായി മറിയുകയായിരുന്നു. കലൈ, ശ്രീനിവാസന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഉളന്തൂര്‍പ്പേട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TVK Party Conference: വിജയ്‌യുടെ പാര്‍ട്ടി സമ്മേളനത്തിന് പോയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടു മരണം; മൂന്നുപേര്‍ക്ക്‌ പരിക്ക്

വിജയ് (​image credits: twitter,X)

Published: 

27 Oct 2024 18:41 PM

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ രണ്ട് പേർ മരിച്ചു, മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. തിരുച്ചിയില്‍നിന്ന് വന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

കള്ളാക്കുറിച്ചി ജില്ലയിലെ ഉളുന്തൂര്‍പ്പേട്ടയ്ക്കടുത്ത് ഷെയ്ഖ് ഹുസൈന്‍പേട്ടയിലാണ് അപകടമുണ്ടായത്. സംഘം സഞ്ചരിച്ച എസ്.യു.വി. തലകീഴായി മറിയുകയായിരുന്നു. കലൈ, ശ്രീനിവാസന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഉളന്തൂര്‍പ്പേട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം സമ്മേളനത്തിനിടെയുണ്ട തിരക്കിനിടെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ കുഴഞ്ഞുവീണു. 35ലധികം ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. വൈകിട്ടാണ് സമ്മേളനം ആരംഭിക്കുന്നതെങ്കിലും നേരത്തെ തന്നെ വേദിയിൽ കലാപരിപാടികള്‍ ഉള്‍പ്പെടെ ആരംഭിച്ചിരുന്നു.

 

Also read-TVK Party Conference: മാസ് എന്‍ട്രിയിൽ വിജയ്; കരഘോഷം മുഴക്കി പതിനായിരങ്ങള്‍ ; വിക്രവാണ്ടിയിൽ ടിവികെയുടെ പ്രഥമ സംസ്ഥാന സമ്മേളനം തുടങ്ങി

വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ ആണ് വിജയ്‍യുടെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനം നടക്കുന്നത്. മാസ് എൻട്രിയിൽ എത്തിയ താരത്തെ പതിനായിരകണക്കിനു ആരാധകരാണ് വരവേറ്റത്. വിജയ്‌യുടെ ഓരോ വാചകത്തെയും പ്രവർത്തകരും ആരാധകരും കയ്യടികളോടെയാണു വരവേറ്റത്. നമ്മള്‍ എല്ലാവരും തുല്യരാണെന്നും രാഷ്ട്രീയത്തിൽ എല്ലാം മാറണമെന്നും ഇല്ലെങ്കില്‍ മാറ്റുമെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വി‍ജയ്‍യുടെ പ്രസം​ഗം ആരംഭിച്ചത്. രാഷ്ട്രീയത്തിലിറങ്ങുന്നത് ഭയമില്ലാതെയാണെന്നും ഒട്ടും പേടിയില്ലെന്നും വിജയ് പറഞ്ഞു. ആരുടെയും വിശ്വാസത്തെയും എതിര്‍ക്കില്ലെന്നും വിജയ് പറഞ്ഞു.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ