TVK Party Conference: വിജയ്‌യുടെ പാര്‍ട്ടി സമ്മേളനത്തിന് പോയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടു മരണം; മൂന്നുപേര്‍ക്ക് പരിക്ക്
Vijay's TVK Conference: സംഘം സഞ്ചരിച്ച എസ്.യു.വി. തലകീഴായി മറിയുകയായിരുന്നു. കലൈ, ശ്രീനിവാസന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഉളന്തൂര്‍പ്പേട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ രണ്ട് പേർ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു. തിരുച്ചിയില്‍നിന്ന് വന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
കള്ളാക്കുറിച്ചി ജില്ലയിലെ ഉളുന്തൂര്‍പ്പേട്ടയ്ക്കടുത്ത് ഷെയ്ഖ് ഹുസൈന്‍പേട്ടയിലാണ് അപകടമുണ്ടായത്. സംഘം സഞ്ചരിച്ച എസ്.യു.വി. തലകീഴായി മറിയുകയായിരുന്നു. കലൈ, ശ്രീനിവാസന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഉളന്തൂര്‍പ്പേട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം സമ്മേളനത്തിനിടെയുണ്ട തിരക്കിനിടെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ കുഴഞ്ഞുവീണു. 35ലധികം ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. വൈകിട്ടാണ് സമ്മേളനം ആരംഭിക്കുന്നതെങ്കിലും നേരത്തെ തന്നെ വേദിയിൽ കലാപരിപാടികള്‍ ഉള്‍പ്പെടെ ആരംഭിച്ചിരുന്നു.
End of #TVKVijayMaanadu 2024 🔥🔥 pic.twitter.com/QrR0CEehdm
— TVK Vijay Trends (@TVKVijayTrends) October 27, 2024
വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ ആണ് വിജയ്‍യുടെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനം നടക്കുന്നത്. മാസ് എൻട്രിയിൽ എത്തിയ താരത്തെ പതിനായിരകണക്കിനു ആരാധകരാണ് വരവേറ്റത്. വിജയ്‌യുടെ ഓരോ വാചകത്തെയും പ്രവർത്തകരും ആരാധകരും കയ്യടികളോടെയാണു വരവേറ്റത്. നമ്മള്‍ എല്ലാവരും തുല്യരാണെന്നും രാഷ്ട്രീയത്തിൽ എല്ലാം മാറണമെന്നും ഇല്ലെങ്കില്‍ മാറ്റുമെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വിജയ്യുടെ പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയത്തിലിറങ്ങുന്നത് ഭയമില്ലാതെയാണെന്നും ഒട്ടും പേടിയില്ലെന്നും വിജയ് പറഞ്ഞു. ആരുടെയും വിശ്വാസത്തെയും എതിര്‍ക്കില്ലെന്നും വിജയ് പറഞ്ഞു.