5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Agniveer Died in Blast: പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് അപകടം; മഹാരാഷ്ട്രയില്‍ രണ്ട് അഗ്നിവീറുകള്‍ക്ക് വീരമൃത്യു

Two Agniveers Dies: ഒരും സംഘം അഗ്നിവീറുകൾ ആയുധപരിശീലനം നടത്തുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Agniveer Died in Blast: പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് അപകടം; മഹാരാഷ്ട്രയില്‍ രണ്ട് അഗ്നിവീറുകള്‍ക്ക് വീരമൃത്യു
അഗ്നിവീറുകൾ പ്രതീകാത്മക ചിത്രം (image credits: PTI)
sarika-kp
Sarika KP | Updated On: 11 Oct 2024 19:12 PM

മുംബൈ: പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ സേനാ താവളത്തിൽ നടന്ന പരിശീലനത്തിനിടെയാണ് സംഭവം. ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ അഗ്നിവീറുകളാണ് വിരമൃത്യുവരിച്ചത്. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഒരും സംഘം അഗ്നിവീറുകൾ ആയുധപരിശീലനം നടത്തുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ അഗ്നിവീറുകളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read-Indian Army: ജമ്മുവില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; തെരച്ചില്‍ തുടരുന്നു

അതേസമയം കഴിഞ്ഞ ദിവസം തെക്കന്‍ കശ്മീരിലെ അനന്തനഗറില്‍ നിന്നും സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. കരശ്മീരിലെ ടെറിട്ടോറിയല്‍ ആര്‍മി സൈനികനെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. മറ്റൊരു സൈനികന്‍ ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു. സൈനികനായി ഇന്ത്യന്‍ ആര്‍മിയുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സംഘം തെരച്ചില്‍ തുടരുകയാണ്. ഭീകരര്‍ക്കായും തെരച്ചില്‍ പുരോഗമിക്കുകയാണ്.