12 Maoists Killed: ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Chhattisgarh Maoist Encounter:കഴിഞ്ഞ മാസം 12ന് ബിജാപൂരിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് സ്ത്രീകൾ അടക്കം 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പന്ത്രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ ബിജാപൂർ ജില്ലയിൽ ഇന്ദ്രാവതി നാഷനൽ പാർക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ജവാന്മാരുടെ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വെടിവയ്പ്പിൽ കൊല്ലപ്പെട്ട രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ സംസ്ഥാന പോലീസിന്റെ ജില്ലാ റിസർവ് ഗാർഡിലും മറ്റൊരാൾ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലും ഉൾപ്പെട്ടയാളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ മാസം 31-ന് ബിജാപൂരിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് സ്ത്രീകൾ അടക്കം 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇതിനു ഒരാഴ്ച്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം.