5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vijay TVK: ‘അംബേദ്‌കർ എന്ന പേരിനോട് ചിലർക്ക് അലർജിയാണ്’; അമിത് ഷായ്‌ക്കെതിരെ വിജയ്

TVK Party Leader Vijay Against Amit Shah: അംബേദ്‌കർ എന്ന് ഉരുവിടുന്നതിന് പകരം ദൈവത്തെ വിളിച്ചാൽ കോൺഗ്രസുകാർക്ക് സ്വർഗത്തിൽ പോകാം എന്നായിരുന്നു അമിത ഷാ ഭരണഘടനാ ചർച്ചയ്ക്കിടെ നടത്തിയ വിവാദ പരാമർശം.

Vijay TVK: ‘അംബേദ്‌കർ എന്ന പേരിനോട് ചിലർക്ക് അലർജിയാണ്’; അമിത് ഷായ്‌ക്കെതിരെ വിജയ്
വിജയ്, അമിത് ഷാ (Image Credits: PTI)
nandha-das
Nandha Das | Updated On: 19 Dec 2024 10:35 AM

ആഭ്യന്തര മന്ത്രി അമിത ഷാ നടത്തിയ അംബേദ്‌കർ വിരുദ്ധ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്. എക്‌സിലൂടെയായിരുന്നു വിജയ് അമിത് ഷായെ വിമർശിച്ച് രംഗത്തെത്തിയത്. സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെ പോരാടിയ അംബേദ്‌കർ, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചമേകിയ വ്യക്തിയാണെന്നും വിജയ് കുറിച്ചു. ചില വ്യക്തികൾക്ക് ഇപ്പോഴും അംബേദ്‌കർ എന്ന പേര് കേൾക്കുന്നത് അലർജിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പകരം വയ്ക്കാനില്ലാത്ത രാഷ്ട്രീയ- ബൗദ്ധിക വ്യക്തിത്വമാണ് അംബേദകറിന്റേത്. അദ്ദേഹം രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യത്തെ പ്രതിനിതാനം ചെയ്യുന്ന വ്യക്തിയാണ്. അംബേദ്കറുടെ പൈതൃകം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണ്, സാമൂഹിക അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമാണ്. അംബേദ്കർ… അംബേദ്കർ… അംബേദ്കർ… നമ്മുടെ ഹൃദയത്തിലും ചുണ്ടുകളിലും സന്തോഷത്തോടെ അദ്ദേഹത്തിൻ്റെ നാമം ജപിച്ചുകൊണ്ടേയിരിക്കാം” വിജയ് എക്‌സിൽ കുറിച്ചു.

വിക്രവാണ്ടിയിൽ വെച്ച് നടന്ന ടിവികെ പാർട്ടിയുടെ ആദ്യ പൊതു സമ്മേളനത്തിൽ അംബേദ്‌കറിന്റെ ആശയങ്ങൾ തനിക്ക് നൽകിയ പ്രചോദനത്തെ കുറിച്ച് വിജയ് സംസാരിച്ചിരുന്നു. ദലിത് വിഭാഗത്തിൽ പെട്ടവർ തിങ്ങിപ്പാർക്കുന്ന സ്ഥലം കൂടിയായ വിക്രവാണ്ടിയിൽ, അംബേദ്‌കറിന്റെ ആശയങ്ങളെ ഉയർത്തിക്കാട്ടി കൊണ്ട് പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി താനും പാർട്ടിയും പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2011-ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് തമിഴ്‌നാട്ടിലെ ആകെ ജനസംഖ്യയുടെ 20 ശതമാനവും ദലിത് വിഭാഗത്തിൽപ്പെട്ടവരാണ്. അതിൽ നിന്ന് ഏകദേശം ആറ് ശതമാനത്തോളം വർദ്ധനവ് നിലവിൽ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. പിന്നാക്ക വിഭാഗക്കാരുടെ വോട്ടുകൾ നേടി രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാനാണ് ആണ് വിജയുടെ നീക്കം.

അതേസമയം, അംബേദ്‌കർ എന്ന് ഉരുവിടുന്നതിന് പകരം ദൈവത്തെ വിളിച്ചാൽ കോൺഗ്രസുകാർക്ക് സ്വർഗത്തിൽ പോകാം എന്നായിരുന്നു അമിത ഷാ പറഞ്ഞത്. ഭരണഘടനാ ചർച്ചയ്ക്കിടെ രാജ്യസഭയിൽ വെച്ചായിരുന്നു ഈ വിവാദ പരാമർശം. അംബേദ്‌കറിന്റെ പേര് ഉച്ചരിക്കുന്നത് ഇപ്പോൾ ഒരു ഫാഷനാണെന്നും അദ്ദേഹം പരിഹസിച്ചു. പിന്നീട് വിവാദങ്ങൾ കനത്തതോടെ, തന്റെ പ്രസംഗം കോൺഗ്രസ് വളച്ചൊടിച്ചതാണെന്നും, ഭരണഘടനയെ അനുസരിച്ചു പോകുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യസഭയ്ക്ക് അകത്തും പുറത്തും ഈ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. അംബേദ്കർക്കുവേണ്ടി ജീവൻ ബാലീ കഴിക്കാൻ പോലും ആളുകൾ തയ്യാറാണെന്നും, അമിത് ഷായെ പുറത്താക്കാൻ വേണ്ടി മാത്രമേ ജനം നിശബ്ദരായിരിക്കുവെന്നും മല്ലിഗാർജുൻ ഖാർഖേ പറഞ്ഞു.