TV9 Festival of India: അഞ്ച് ദിവസം നീണ്ട ടിവി9 ദുര്‍ഗാപൂജയ്ക്ക് നാളെ തുടക്കം

TV9 Durga Fest: കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ടിവി9 ഫെസ്റ്റിവലിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇത്തവണയും ആളുകള്‍ക്കായി പുതുമയുള്ള നിരവധി കാര്യങ്ങളാണ് ടിവി9 ഒരുക്കിയിട്ടുള്ളത്. മാത്രമല്ല, ടിവി9 ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഡല്‍ഹിയിലെ ഏറ്റവും വലിയ ദുര്‍ഗാ പൂജയ്ക്ക് കൂടിയാണ് വേദിയാകുന്നത്.

TV9 Festival of India: അഞ്ച് ദിവസം നീണ്ട ടിവി9 ദുര്‍ഗാപൂജയ്ക്ക് നാളെ തുടക്കം

ടിവി9 ദുര്‍ഗാ പൂജ (Image Credits: TV9 Hindi)

Published: 

08 Oct 2024 22:29 PM

വൈവിധ്യത്തിനും മഹത്വത്തിനും പേരുകേട്ട ടിവി9 ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (TV9 Festival of India) രണ്ടാം പതിപ്പിന് നാളെ തുടക്കം. ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപമുള്ള മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. ഒക്ടോബര്‍ 9 മുതല്‍ 13 വരെയാണ് ഫെസ്റ്റിവല്‍. നിരവധി പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ടിവി9 സംഘടിപ്പിച്ചിട്ടുള്ളത്. ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 250 ലധികം സ്റ്റാളുകളാണ് ഒരുങ്ങിയിട്ടുള്ളത്. അന്താരാഷ്ട്ര ഉത്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍, ഭക്ഷണങ്ങള്‍, തത്സമയ സംഗീതം തുടങ്ങി നിരവധി കാര്യങ്ങള്‍ മേളയില്‍ ആസ്വദിക്കാം.

കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ടിവി9 ഫെസ്റ്റിവലിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇത്തവണയും ആളുകള്‍ക്കായി പുതുമയുള്ള നിരവധി കാര്യങ്ങളാണ് ടിവി9 ഒരുക്കിയിട്ടുള്ളത്. മാത്രമല്ല, ടിവി9 ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഡല്‍ഹിയിലെ ഏറ്റവും വലിയ ദുര്‍ഗാ പൂജയ്ക്ക് കൂടിയാണ് വേദിയാകുന്നത്. ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട പ്രദര്‍ശനും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശില്‍പങ്ങള്‍, ഭക്തി സംഗീതം എന്നിങ്ങനെ വരുന്നവരുടെ കണ്ണിനും മനസിനും കുളിര്‍മയേകുന്ന കാഴ്ചകളാണ് ടിവി9 കാത്തുവെച്ചിട്ടുള്ളത്.

Also Read: Diwali Barbie: ഇത് തനി നാടൻ ബാർബി! ദീപാവലി പ്രമാണിച്ച് ഇന്ത്യൻ വസ്ത്രം ധരിച്ച ബാർബി പാവകൾ വിപണിയിൽ

പരിപാടികള്‍ ഇങ്ങനെ

ഒക്ടോബര്‍ 9 (മഹാഷഷ്ഠി): ദേവീബോധനവും ചടങ്ങിന്റെ ഉദ്ഘാടനവും
ഒക്ടോബര്‍ 10 (മഹാ സപ്തമി): നവപത്രിക പ്രവേശനം, ചക്ഷുദന ആരതി, പുഷ്പാഞ്ജലി എന്നിവയോടെയുള്ള പൂജ
ഒക്ടോബര്‍ 11 (മഹാ അഷ്ടമി): സോന്തി പൂജയും ഭോഗ് ആരതിയും
ഒക്ടോബര്‍ 12 (മഹാനവമി): നവമി പൂജയും പ്രസാദവിതരണവും
ഒക്ടോബര്‍ 13 (വിജയദശമി): വെര്‍മിലിയന്‍ കളിയോടും ദേവീ ആരാധനയോടും കൂടി ഉത്സവം സമാപിക്കുന്നു

250 സ്റ്റാളുകള്‍

ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് പുറമേ ഇത്തവണ ആളുകള്‍ക്ക് ഷോപ്പിങ് അനുഭവവും ആസ്വദിക്കാവുന്നതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250 ലധികം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ജീവിതശൈലി, ഫാഷന്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി പലതും ഇവിടെ കാണാം, വാങ്ങാം.

Also Read: Navaratri 2024: നവരാത്രി ദിനങ്ങളിൽ ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

ഇതുമാത്രമല്ല, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചറുകള്‍ എന്നിവയ്ക്കും പ്രത്യേക സ്റ്റാള്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ വസ്ത്രങ്ങളും ഇവിടെ ലഭിക്കുന്നതാണ്. വിവിധ രുചികളിലുള്ള ഭക്ഷണവും ആസ്വദിക്കാവുന്നതാണ്. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നു എന്നത് തന്നെയാണ് മേളയുടെ വിജയം. രാജ്യത്തിനകത്തും പുറത്തമുള്ള നിരവധിയാളുകള്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും.

Related Stories
Mahakumbh fire: മഹാകുംഭമേളയ്ക്കിടെ തീപിടിത്തം; നിരവധി കൂടാരങ്ങള്‍ കത്തിനശിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു