Trichy Air India Express Flight : എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ട്രിച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിനു അടിയന്തര ലാന്‍ഡിങ്ങ്
141 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് അടിയന്തര ലാന്‍ഡിങ്ങ് നടത്തിയത്. ഒന്നരമണിക്കൂറായി വിമാനം താഴെയിറക്കാനുള്ള ശ്രമത്തിലാണ്.
ചെന്നൈ:എയർ ഇന്ത്യയുടെ ട്രിച്ചി–ഷാർജ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് അടിയന്തര ലാന്‍ഡിങ്ങ്. 141 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് അടിയന്തര ലാന്‍ഡിങ്ങ് നടത്തിയത്. ഒന്നരമണിക്കൂറായി വിമാനം താഴെയിറക്കാനുള്ള ശ്രമത്തിലാണ്.
Air India flight from Trichy to Sharjah faces technical glitch, emergency measures underway @AirIndiaX carrying 141 passengers, is currently circling over Trichy airport after encountering a technical malfunction. The flight, which took off at 5:40 PM pic.twitter.com/OOd4WMZayQ
— Sanjay Jha (@JhaSanjay07) October 11, 2024
ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് സാങ്കേതിക തകരാറുമൂലം തിരിച്ചിറക്കിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെത്തുടർന്നാണിത്. വൈകിട്ട് 5.40ന് പറന്നുയർന്ന വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്.
ഇന്ന് വൈകീട്ട് 5.40 ന് ടേക്ക് ഓഫ് ചെയ്ത വിമാനം പിന്നീട് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചിറക്കാനുള്ള ശ്രമത്തിലായിരുന്നു. വിമാനത്താവളത്തില്‍ 20 ആംബുലന്‍സും 18 ഫയര്‍ എഞ്ചിനുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകുകയും ആംബുലൻസുകൾ സജ്ജമാക്കുകയും ചെയ്തിരുന്നു.