Transformer Theft: കള്ളൻ മോഷ്ടിച്ചത് ട്രാൻസ്ഫോർമർ; 5000 പേരടങ്ങുന്ന ഗ്രാമം മുഴുവൻ 25 ദിവസമായി ഇരുട്ടിൽ

Transformer Theft In Uttar Pradesh: ഉത്തർപ്രദേശിലെ സൊഹാറ ഗ്രാമത്തിൽ നിന്ന് ട്രാൻസ്ഫോർമർ മോഷണം പോയെന്ന് റിപ്പോർട്ട്. 25 ദിവസം മുൻപ് മോഷണം പോയ ട്രാൻസ്ഫോർമർ തിരികെ സ്ഥാപിക്കാൻ ഇതുവരെ വൈദ്യുതി ബോർഡ് തയ്യാറായിട്ടില്ലെന്നതിനാൽ ഗ്രാമം മുഴുവൻ ഇരുട്ടിലാണ്.

Transformer Theft: കള്ളൻ മോഷ്ടിച്ചത് ട്രാൻസ്ഫോർമർ; 5000 പേരടങ്ങുന്ന ഗ്രാമം മുഴുവൻ 25 ദിവസമായി ഇരുട്ടിൽ

ട്രാൻസ്ഫോർമർ മോഷണം

Updated On: 

08 Jan 2025 18:21 PM

പലതരം സാധനങ്ങൾ കള്ളന്മാർ മോഷ്ടിക്കാറുണ്ട്. ഉത്തരേന്ത്യയിൽ നിന്ന് വളരെ വിചിത്രമായ മോഷണവാർത്തകളും വരാറുണ്ട്. റോഡും പാലവും അടക്കം കള്ളന്മാർ അടിച്ചുകൊണ്ടുപോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അത്തരം ഒരു വിചിത്ര മോഷണത്തിൻ്റെ വാർത്തയാണ് ഉത്തർപ്രദേശിൽ നിന്ന് വരുന്നത്.

ഉത്തർപ്രദേശിലെ ബദൗന്‍ ജില്ലയിലെ സൊറാഹ ഗ്രാമത്തില്‍ നിന്നാണ് വിചിത്ര മോഷണവാർത്ത പുറത്തുവരുന്നത്. ഒരു ട്രാൻസ്ഫോർമറാണ് സൊറാഹ ഗ്രാമത്തിൽ നിന്ന് മോഷണം പോയത്. 25 ദിവസം മുൻപ് മോഷണം നടന്നെങ്കിലും ഇതുവരെ ഇവിടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിയ്ക്കാൻ വൈദ്യുതി വകുപ്പ് തയ്യാറായിട്ടില്ല. വൈദ്യുതി വകുപ്പും പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചികഴിഞ്ഞു. എന്നാൽ, ഇതുവരെ പ്രതികളെ പിടിയ്ക്കാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

ട്രാൻസ്ഫോർമർ മോഷണം പോവുകയും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാതിരിക്കുകയും ചെയ്തതോടെ ഗ്രാമത്തിലെ ആളുകൾ കഷ്ടത്തിലാണ്. അയ്യായിരത്തിലേറെ ജനസംഖ്യയുള്ള ഗ്രാമം സന്ധ്യയാവുന്നതോടെ ഇരുട്ടിൽ മുങ്ങുകയാണ്. ഉത്തർപ്രദേശിൽ അടുത്ത മാസം യുപി ബോർഡ് പരീക്ഷ നടക്കാനിരിക്കുകയാണ്. ഇതിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെയാണ് ട്രാൻസ്ഫോർമർ പ്രതിസന്ധി ഏറെ ബാധിച്ചത്.

Also Read : Crime News: ആറ് മക്കളെയും ഉപേക്ഷിച്ച് യുവതി ഭിക്ഷക്കാരനൊപ്പം പോയി; ചാറ്റിങ്ങുണ്ടായിരുന്നതായി ഭർത്താവ്

വൈദ്യുതി തടസം കുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഗ്രാമത്തലവൻ സത്പാൽ സിംഗ് പറഞ്ഞു. ഇത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിമുടക്കമുണ്ടായതിനെ തുടർന്ന് ഗ്രാമത്തിലെ ഇൻവർട്ടറുകൾ പ്രവർത്തിക്കുന്നില്ല. മൊബൈൽ ചാർജിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളൊന്നും ഇപ്പോൾ നടക്കാറില്ല. ഇക്കാര്യങ്ങളൊക്കെ ഗ്രാമത്തിലെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പുതിയ ട്രാൻസ്ഫോർമറിൻ്റെ കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്ന് വൈദ്യുതി വകുപ്പിലെ ജൂനിയര്‍ എഞ്ചിനിയര്‍ അശോക് കുമാര്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ ഇവിടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കും. ട്രാൻസ്ഫോർമർ മോഷണം സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശം സർക്കാരിന് അയച്ചിട്ടുണ്ട് എന്നും അശോക് കുമാർ പറഞ്ഞു.

ഭിക്ഷക്കാരനൊപ്പം പോയ 36കാരി
ഇതിനിടെ ഉത്തർ പ്രദേശിൽ നിന്ന് മറ്റൊരു വിചിത്ര വാർത്ത വരുന്നുണ്ട്. തൻ്റെ ആറ് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഉത്തർ പ്രദേശിൽ 36 വയസുകാരി ഭിക്ഷക്കാരനൊപ്പം പോയെന്നതാണ് വാർത്ത. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ നിന്നുള്ള 36 കാരി രാജേശ്വരിയാണ് ജനുവരി മൂന്നിന് വീട് വിട്ടിറങ്ങിയത്. പിന്നാലെ യുവതിയെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് ഇവരുടെ ഭർത്താവ് രാജു പോലീസിൽ പരാതിനൽകി.

ജനുവരി മൂന്നിന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. മകൾ ഖുശ്ബുവിനോട് വസ്ത്രങ്ങളും പച്ചക്കറികളും വാങ്ങാൻ മാർക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് രാജേശ്വരി വീട്ടിൽ നിന്നിറങ്ങിയത്. നാൽപ്പത്തഞ്ചുകാരനായ നൻഹെ പണ്ഡിറ്റ് എന്ന ഭിക്ഷാടകനൊപ്പമാണ് തൻ്റെ ഭാര്യ പോയതെന്ന് പരാതിയിൽ രാജു ആരോപിച്ചിരുന്നു. ഭർത്താവിൻ്റെ പരാതിയ്ക്ക് പിന്നാലെ പോലീസ് ഇവരെ കണ്ടെത്തി. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ