IPS Probationer Dies: എഎസ്‍പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനാപകടം; ഐപിഎസ് പ്രൊബേഷണറി ഓഫീസർക്ക് ദാരുണാന്ത്യം

IPS Officer Dies in Road Accident :കർണാടകയിൽ എഎസ്പി ആയി ചാർജ് എടുക്കാൻ പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതര പരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

IPS Probationer Dies: എഎസ്‍പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനാപകടം; ഐപിഎസ് പ്രൊബേഷണറി ഓഫീസർക്ക് ദാരുണാന്ത്യം

ഹർഷ് ബർധൻ (image credits: social media)

Published: 

02 Dec 2024 08:46 AM

ബംഗളൂരു: ഐപിഎസ് പ്രബേഷണറി ഓഫിസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്. കർണാടകയിൽ എഎസ്പി ആയി ചാർജ് എടുക്കാൻ പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതര പരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹാസനയ്ക്ക് 10 കിലോമീറ്റർ അകലെ കിട്ടനെയിൽ കഴിഞ്ഞ ദിവസം വൈകിട്ട് 4.20-ഓടെയാണ് അപകടം ഉണ്ടായത്. ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് ജീപ്പ് നിന്നത്. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ ഹർഷ് ബർധനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടു വരാനിരിക്കെ ആയിരുന്നു അന്ത്യം. സീറോ ട്രാഫിക് സജ്ജീകരണങ്ങളോടെ ട്രാഫിക് കോറിഡോർ ഉണ്ടാക്കി ബെംഗളുരുവിൽ എത്തിക്കാൻ ആയിരുന്നു തീരുമാനം.

Also Read-Cyclone Fengal: ലാന്‍ഡിങ് ശ്രമത്തിനിടെ ഇടത്തേക്ക് ചെരിഞ്ഞു, വിമാനത്താവളത്തില്‍ ഇറക്കാനാകാതെ വീണ്ടും പറന്നുയര്‍ന്ന് ഇന്‍ഡിഗോ ! വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്-വീഡിയോ

മധ്യപ്രദേശിലെ സിംഗ്‍രോളിയിലുള്ള ദോസർ സ്വദേശിയാണ് ഹർഷ് ബർധൻ. 25 വയസ്സായിരുന്നു, 2023-ലാണ് സർവീസിൽ പ്രവേശിച്ചത്. മൈസുരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് നിയമനം ലഭിച്ചത്. 2022ലെ യുപിഎസ്‌സി പരീക്ഷയിൽ 153-ാം റാങ്കോടെ വിജയിച്ച് ആദ്യശ്രമത്തിൽ തന്നെ ഐപിഎസ് കേഡർ നേടിയ ഹർഷബർധൻ മധ്യപ്രദേശിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അഖിലേഷ് കുമാർ സിങ്ങിന്റെയും ഡോളി സിംഗിന്റെയും മകനാണ് .

Related Stories
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ