5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tragic Accident: ഫോണിൽ ഗെയിം കളിച്ചിരുന്നു: ഒടുവിൽ സാമ്പാറിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു

Six Year Old Boy Dies after Fell into Sambar: വിവാഹത്തിനായി തയ്യാറാക്കിയ എല്ലാ വിഭവങ്ങളും വീട്ടിലെ ഒരു മുറിയിലാണ് സൂക്ഷിച്ചിരുന്നത്. കുട്ടി ശ്രദ്ധിക്കാതെ വലിയ സാമ്പാർ പാത്രത്തിന് മുകളിൽ ഇരിക്കുകയായിരുന്നു

Tragic Accident: ഫോണിൽ ഗെയിം കളിച്ചിരുന്നു: ഒടുവിൽ സാമ്പാറിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു
മരിച്ച ജഗദീഷ് | Credits: Tv9 Telugu
arun-nair
Arun Nair | Published: 18 Nov 2024 16:57 PM

ആന്ധ്രാപ്രദേശ്: മൊബൈൽ ഗെയിമിൽ മുഴുകിയിരുന്ന കുട്ടി സാമ്പർ ചെമ്പിൽ വീണ് മരിച്ചു. കർണൂൽ ജില്ലയിലെ ഗോൻഗണ്ട മണ്ഡൽ വെമുഗോഡു സ്വദേശിയായ ആറ് വയസ്സുകാരൻ ജഗദീഷാണ് മരിച്ചത്. അമ്മാവന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്കൊപ്പം ഗഡ്വാൾ ജില്ലയിലെ വഡേപള്ളി മണ്ഡലിലെ പൈപാഡു ഗ്രാമത്തിൽ എത്തിയതായിരുന്നു ജഗദീഷ്. വിവാഹത്തിനായി തയ്യാറാക്കിയ എല്ലാ വിഭവങ്ങളും വീട്ടിലെ ഒരു മുറിയിലാണ് സൂക്ഷിച്ചിരുന്നത്.

ഫോണിൽ ഗെയിം കളിച്ചിരുന്ന കുട്ടി ശ്രദ്ധിക്കാതെ വലിയ സാമ്പാർ പാത്രത്തിന് മുകളിൽ ഇരിക്കുകയായിരുന്നു. മൂടി ഒരു വശത്തേക്ക് നീങ്ങിയതോടെ ജഗദീഷ് പാത്രത്തിനുള്ളിലേക്ക് വീണു.

കുട്ടി നിലവിളിച്ചത് കേട്ട് എത്തിയ ബന്ധുക്കൾ ഉടൻ ജഗദീഷിനെ പുറത്തെടുത്ത് ഉടൻ കുർണൂൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ ശ്രമം വിഫലമായി. ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

ഇത്തരം അപകടങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എല്ലായ്പ്പോഴും അവരെ നിരീക്ഷിക്കണമെന്നും. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഒരു വീട്ടിലും സംഭവിക്കാൻ പാടില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്.