Anant-Radhika Wedding: ആനന്ദ്-രാധിക വിവാഹത്തിൽ ട്രാഫിക്ക് നിയന്ത്രണവും; പോലീസ് നടപടിയിൽ രൂക്ഷ വിമർശനം

Anant-Radhika Wedding Traffic Control: ചടങ്ങുകൾ നടക്കുന്ന ജിയോ വേൾഡ് കൺവെൻഷൻ സെന്ററിന് സമീപ പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്നാണ് റിപ്പോർട്ട്. പോലീസിന്റെ ഈ നിർദേശം ജനങ്ങളെ അസ്വസ്ഥരാക്കുകയാണെന്നാണ് പോസ്റ്റിലെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.

Anant-Radhika Wedding: ആനന്ദ്-രാധിക വിവാഹത്തിൽ ട്രാഫിക്ക് നിയന്ത്രണവും; പോലീസ് നടപടിയിൽ രൂക്ഷ വിമർശനം

Anant Ambani-Radhika Merchant

Published: 

08 Jul 2024 18:20 PM

അംബാനി കുടുംബത്തിലെ വിവാഹാഘോഷങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരിക്കുന്നത്. മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റിൻ്റെയുമാണ് (Anant-Radhika Wedding) വധുവരന്മാർ. വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന സംഗീത് ചടങ്ങും അതിലെ അതിഥികളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. എന്നാൽ ഇപ്പോഴത്തെ വാർത്ത വിവാഹത്തിന്റെ ഭാഗമായി മുംബൈ ട്രാഫിക് (Traffic diversions) പോലീസ് പങ്കുവെച്ച നിർദേശങ്ങളാണ്.

ആനന്ദ് അംബാനി-രാധിക വിവാഹം നടക്കുന്ന ജൂലൈ 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള അറിയിപ്പാണ് മുംബൈ ട്രാഫിക് പോലീസ് എക്‌സിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചടങ്ങുകൾ നടക്കുന്ന ജിയോ വേൾഡ് കൺവെൻഷൻ സെന്ററിന് സമീപ പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്നാണ് റിപ്പോർട്ട്. എന്നാൽ പോലീസിൻ്റെ പോസ്റ്റിന് താഴെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. പോലീസിന്റെ ഈ നിർദേശം ജനങ്ങളെ അസ്വസ്ഥരാക്കുകയാണെന്നാണ് പോസ്റ്റിലെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.

2024 ജൂലൈ 12 മുതൽ 15 വരെയും ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ ഒരു പൊതുപരിപാടി നടക്കുന്നതിനാൽ, ട്രാഫിക് സംവിധാനം സുഗമമാക്കുന്നതിനായി ഏതാനും ക്രമീകരണങ്ങൾ വരുത്തുന്നുണ്ടെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇതിനൊപ്പം ട്രാഫിക്ക് സംവിധാനങ്ങൾ വരുത്തിയിട്ടുള്ള മാറ്റങ്ങൾ സംബന്ധിച്ച് വിശദമായ സർക്കുലറും മുംബൈ പോലീസ് എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ: അംബാനി കുടുംബത്തിലെ കല്യാണത്തിനു മുന്നോടിയായി സമൂഹവിവാഹം; സമ്മാനമായി സ്വർണവും വെള്ളിയും ഒരുലക്ഷം രൂപയും

പോലീസിനെതിരെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. അംബാനി കുടുംബത്തിലെ സ്വകാര്യ ചടങ്ങിനെ പൊതുപരിപാടിയായി ചിത്രീകരിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് ചിലരുടെ ആരോപണം. ഇത് പൊതുപരിപാടിയാണെങ്കിൽ പൊതുജനങ്ങൾ പോകുകയും നല്ല ഭക്ഷണം കഴിച്ച് വധുവരന്മാരെ അനുഗ്രഹിക്കുകയും ചെയ്യാനും സാധിക്കണമെന്നായിരുന്നു മറ്റൊരു കമന്റ്.

ഇത് എന്ത് അസംബന്ധമാണ്, ഓഫീസുകളിലേക്കും മറ്റും ജോലിക്കായി പോകുന്ന ആളുകളെ ഒരു സ്വകാര്യ പരിപാടിയുടെ പേരിൽ നിങ്ങൾക്ക് എങ്ങനെ തടയാൻ സാധിക്കുമെന്നും ചിലർ പോലീസിനോട് ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഓഫീസ് സമയത്തിന് ശേഷം ഈ പരിപാടി നടത്തിയാൽ എന്താണെന്നും ചോദ്യമുയരുന്നുണ്ട്. ഈ പരിപാടിക്കായി റോഡ് കൈയേറിയതോടെ മുംബൈയിൽ ഉടനീളം ട്രാഫിക്ക് ബ്ലോക്കുകളാണെന്നും മുഖ്യമന്ത്രിയെ മെൻഷൻ ചെയ്ത് ചില ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

അംബാനി കുടുംബത്തിലെ വിവാഹത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് താനെയിൽ സമൂഹവിവാഹവും നടത്തിയിരുന്നു. 50 ദമ്പതികളാണ് ഈ ചടങ്ങിലൂടെ വിവാഹിതരായത്. നവ ദമ്പതികൾക്ക് സ്വർണവും വെള്ളിയും സമ്മാനമായി നൽകുകയും ചെയ്തു. സ്വർണത്തിലുള്ള മംഗൾസൂത്ര, വിവാഹമോതിരം, മുക്കുത്തി കാലിൽ അണിയുന്ന വെള്ളിയിലുള്ള മിഞ്ചി, പാദസരം എന്നിവയാണ് നവവധുക്കൾക്ക് സമ്മാനമായി നൽകിയത്. കൂടാതെ ഒരുലക്ഷം രൂപ സ്ത്രീധനമായി നൽകുകയും ചെയ്തിട്ടുണ്ട്. ദമ്പതിമാർക്ക് ഒരു വർഷത്തേക്കുള്ള വീട്ടുപയോഗ സാധനങ്ങളും വിവാഹത്തോടനുബന്ധിച്ച് നൽകിയിട്ടുണ്ട്.

 

 

Related Stories
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി
Tamil Nadu Students Cleaning Toilets: സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ; തമിഴ്നാട്ടിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്