5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tourist E-pass: നീലഗിരിയിൽ ഇ-പാസ് ജൂൺ 30 വരെ നിർബന്ധമാക്കി; കർശനപരിശോധന തുടരും

N​ilagiri Tourist E-pass: സംസ്ഥാനത്തേക്ക് ലഹരിക്കടത്ത് കൂടിയ പശ്ചാത്തലത്തിൽക്കൂടിയാണിതെന്നും സഹകരണം തുടരണമെന്നും പോലീസ് പറഞ്ഞു. അതിനാൽ എല്ലാ ചെക്‌പോസ്റ്റുകളിലും കർശനപരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

Tourist E-pass: നീലഗിരിയിൽ ഇ-പാസ് ജൂൺ 30 വരെ നിർബന്ധമാക്കി; കർശനപരിശോധന തുടരും
TamilNadu Nilagiri.
neethu-vijayan
Neethu Vijayan | Published: 23 Jun 2024 12:14 PM

ജൂൺ 30 വരെ നീലഗിരിയിലെത്തുന്ന (Ooty-Nilgiris) വിനോദസഞ്ചാരികൾക്ക് ഇ-പാസ് (Tourist E-pass) നിർബന്ധമാക്കി. വേനൽക്കാലത്ത് ഹിൽ സ്റ്റേഷനുകളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്. അപേക്ഷിക്കുന്ന എല്ലാവർക്കും ഇ-പാസുകൾ നൽകുന്നുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വിനോദസഞ്ചാരികൾക്ക് മറ്റു നിയന്ത്രണങ്ങളില്ലെന്നും വാഹനങ്ങൾ കൊണ്ടുവരുന്നവർക്ക് ഇ-പാസ് നിർബന്ധമാണെന്നും അധികൃതർ പറഞ്ഞു. പ്രദേശവാസികൾക്കും ബസ് യാത്രികർക്കും ഇ-പാസുകൾ ആവശ്യമില്ല.

എല്ലാ ചെക്‌പോസ്റ്റുകളിലും ഇ-പാസ് ലഭ്യമാക്കുന്നതിന് സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ചെക്പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്ത് വാഹനത്തിൻ്റെ രേഖകൾ സമർപ്പിച്ചാൽ മതി. എല്ലാ ചെക്‌പോസ്റ്റുകളിലും കർശനപരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്തേക്ക് ലഹരിക്കടത്ത് കൂടിയ പശ്ചാത്തലത്തിൽക്കൂടിയാണിതെന്നും സഹകരണം തുടരണമെന്നും പോലീസ് പറഞ്ഞു.

ALSO READ: ഊട്ടി-കൊടൈക്കനാൽ ഇ-പാസ് ക്രമീകരണമായി; എങ്ങനെ അപേക്ഷിക്കാം

serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്‌സൈറ്റുകൾ വഴിയും ഇ-പാസിന് അപേക്ഷിക്കാവുന്നതാണ്. മെയ് ഏഴു മുതലാണ് സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികൾക്ക് ഇപാസ് നിർബന്ധമാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമായിരുന്നു നടപടി. ആദ്യം ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കുമായിരുന്നു ഇപാസ് നിർബന്ധമാക്കിയിരുന്നത്. ഉൾകൊള്ളാവുന്നതിലും അധികം വാഹനങ്ങൾ സർവീസ് നടത്തുന്നതായി മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയായിരുന്നു ഇപാസ് നിർബന്ധമാക്കി ഉത്തരവിറക്കിയത്.

ഇ പാസ് എടുക്കാനുള്ള വഴികൾ

1. epass.tnega.org എന്ന വെബ്‌സൈറ്റിലൂടെയും ഇ പാസിന് അപേക്ഷിക്കാവുന്നതാണ്. പേര്, ഫോൺ നമ്പർ (ഇന്ത്യൻ പൗരന്മാർക്ക്, ഇ മെയിൽ (വിദേശികൾക്ക്), വിലാസം, സന്ദർശനത്തിന്റെ ഉദ്ദേശം, യാത്രാ തീയതികൾ, എവിടെയാണ് താമസിക്കുന്നത്, വാഹന തരം, ഇന്ധന തരം, വാഹന നിർമ്മാതാവ്, വർഷം ആന്റ് രജിസ്‌ട്രേഷൻ നമ്പർ, ആളുകളുടെ എണ്ണം, മലിനീകരണ സർട്ടിഫിക്കറ്റ്, യാത്രാ ദിവസങ്ങൾ ഇത്രയും വിവരങ്ങളാണ് ഇ പാസ് എടുക്കുന്നതിന് നൽകേണ്ടത്.

2. https://epass.tnega.org/home ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിൽ Within India എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. ശേഷം captcha നൽകുക.

3. Get OTP എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈലിലേക്ക് വന്ന OTP നൽകുക. Submit നൽകുക. ശേഷം നിങ്ങൾ പുതിയ ഒരു സ്‌ക്രീനിലേക്ക് എത്തുന്നു. അവിടെ നിന്നും നിങ്ങൾക്ക് ഊട്ടി / കൊടൈക്കനാൽ തെരഞ്ഞെടുക്കാം. ഊട്ടിക്ക് പകരം Nilgiris എന്നാകും ഉണ്ടാവുക. ശേഷം ആവശ്യപ്പെട്ട വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യാവുന്നതാണ്.