5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Tomato Rate Hike: തക്കാളി തൊട്ടാൽ പൊള്ളും; കുതിച്ചുയർന്ന് വില

Tomato Rate Hike in Kerala : തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളിക്ക് കിലോയ്ക്ക് 90-100 രൂപയാണ് വില. മുംബൈയിൽ കിലോയ്ക്ക് 80 മുതൽ 100 ​​രൂപ വരെയാണ് വില. നേരത്തെ കിലോയ്ക്ക് 35 രൂപയായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 80 രൂപയായിരിക്കുന്നത്.

Tomato Rate Hike: തക്കാളി തൊട്ടാൽ പൊള്ളും; കുതിച്ചുയർന്ന് വില
Follow Us
aswathy-balachandran
Aswathy Balachandran | Published: 22 Jun 2024 15:21 PM

ന്യൂഡൽഹി: രാജ്യത്ത് തക്കാളി വില പൊള്ളിക്കുകയാണ്. കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളി കിലോയ്ക്ക് 100 രൂപയിലെത്തിയതായാണ് റിപ്പോർട്ട്. രാജ്യത്തുടനീളം ഉഷ്ണതരംഗം ശക്തമായതോടെയാണ് തക്കളി കൃഷിയെ പ്രതികൂലമായി ബാധിച്ചത്. ഇതിനാൽ വരും ദിവസങ്ങളിൽ മറ്റ് പച്ചക്കറികളുടേയും മറ്റും വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതായി കേന്ദ്രസർക്കാർ വിലയിരുത്തുന്നു.

തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളിക്ക് കിലോയ്ക്ക് 90-100 രൂപയാണ് വില. മുംബൈയിൽ കിലോയ്ക്ക് 80 മുതൽ 100 ​​രൂപ വരെയാണ് വില. നേരത്തെ കിലോയ്ക്ക് 35 രൂപയായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 80 രൂപയായിരിക്കുന്നത്.

കേരളത്തിൽ, കാസർകോഡ് ആണ് തക്കാളി വിലയിൽ ആദ്യം സെഞ്ച്വറി അടിക്കുക എന്നാണ് പ്രവചനം. തെലങ്കാനയിലെ വിവിധ ജില്ലകളിൽ കനത്ത ചൂടും മഴയുടെ കുറവും കാരണം ഹൈദരാബാദിൽ തക്കാളി വില കിലോയ്ക്ക് 100 രൂപയിലേക്ക് അടുക്കുകയാണ്. നിലവിൽ കിലോഗ്രാമിന് 80-90 രൂപയ്ക്കാണ് തക്കാളി വിൽക്കുന്നത്.

ALSO READ : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട

കേരളത്തിലെ കണക്കെടുത്താൽ കഴിഞ്ഞ ദിവസങ്ങളിൽ പച്ചക്കറി വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ഉപഭോക്ത‍ൃ സംസ്ഥാനമായതിനാൽ മറ്റു സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും വിലകയറ്റവും കേരളത്തെ സാരമായി ബാധിക്കുന്നുണ്ട്. കടുത്ത വേനലും അകാല മഴയുമാണ് പച്ചക്കറികളുടെ വില ഉയരാൻ കാരണമെന്ന് വ്യാപാരികളും വ്യക്തമാക്കുന്നുണ്ട്.

ഈ വർഷം മഹാരാഷ്ട്രയിലെ ജുന്നാർ മേഖലയിൽ അമിതമായ ചൂടാണ് അനുഭവപ്പെട്ടത്. ഇത് കാരണം തക്കാളി ഉത്പാദനം കുറഞ്ഞിട്ടുണ്ട്. സാധാരണ ഏക്കറിന് 2000 പെട്ടികളാണ് തക്കാളി ലഭിക്കാറ്. ഇതാണ് ഇത്തവണ ഏക്കറിന് 500-600 പെട്ടികളായി കുറഞ്ഞിരിക്കുന്നത്. ഒപ്പം ഉരുളക്കിഴങ്ങ്, ഉള്ളി, ഇലക്കറികൾ എന്നിവയുടെ വിലയും കൂടിയിട്ടുണ്ട്. മഴ കാരണം എല്ലാ വർഷവും മൺസൂൺ മാസങ്ങളിൽ പച്ചക്കറി വില ഉയരാറുണ്ട്, എന്നാൽ, ഈ വർഷം, വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം അമിതമായ വേനൽച്ചൂടാണ്.

Stories