5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

TikTok Ban in India: ‘കലാകാരന്മാരെ മുളയിലെ നുള്ളിയ ആ രാത്രി’; ഇന്ത്യ എന്തിന് ടിക് ടോക്ക് നിരോധിച്ചു

Why did India ban Tik Tok: ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയ ആദ്യ രാജ്യമാണ് നമ്മുടെ ഇന്ത്യ. നമുക്ക് ശേഷമാണ് മറ്റ് പല രാജ്യങ്ങളും ആ തീരുമാനം കൈക്കൊണ്ടത്. ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ അമേരിക്കയിലും ടിക് ടോക്ക് ആപ്പ് നിരോധനം നേരിടുകയാണ്. ലോക ഭീമന്‍ എന്നറിയപ്പെടുന്ന അമേരിക്കയ്ക്കും മുമ്പ് എന്തുകൊണ്ടാണ് ഇന്ത്യ ടിക് ടോക്ക് ആപ്പ് നിരോധിച്ചതെന്ന് അറിയാമോ?

TikTok Ban in India: ‘കലാകാരന്മാരെ മുളയിലെ നുള്ളിയ ആ രാത്രി’; ഇന്ത്യ എന്തിന് ടിക് ടോക്ക് നിരോധിച്ചു
ടിക് ടോക്ക്‌ Image Credit source: Social Media
shiji-mk
Shiji M K | Updated On: 17 Jan 2025 23:13 PM

ഇന്ത്യയിലെ സോഷ്യല്‍ മീഡിയ താരങ്ങള്‍ എങ്ങനെ മറക്കും 2020 ജൂണ്‍ 29നെ. ടിക് ടോക്കിന് നമ്മുടെ രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച ദിവസമാണത്. എത്രയെത്ര താരോദയങ്ങളാണ് ആ ആപ്പ് വഴി സംഭവിച്ചത്. ടിക് ടോക്ക് നാളെ മുതല്‍ ഇല്ലെന്ന് അറിഞ്ഞതോടെ ടിക് ടോക്ക് താരങ്ങള്‍ കൂട്ടത്തോടെ ആരാധകരോട് അവസാനമായി സംസാരിക്കാന്‍ ലൈവ് വന്നതും ആരും അത്ര പെട്ടെന്ന് മറക്കില്ല.

ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയ ആദ്യ രാജ്യമാണ് നമ്മുടെ ഇന്ത്യ. നമുക്ക് ശേഷമാണ് മറ്റ് പല രാജ്യങ്ങളും ആ തീരുമാനം കൈക്കൊണ്ടത്. ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ അമേരിക്കയിലും ടിക് ടോക്ക് ആപ്പ് നിരോധനം നേരിടുകയാണ്. ലോക ഭീമന്‍ എന്നറിയപ്പെടുന്ന അമേരിക്കയ്ക്കും മുമ്പ് എന്തുകൊണ്ടാണ് ഇന്ത്യ ടിക് ടോക്ക് ആപ്പ് നിരോധിച്ചതെന്ന് അറിയാമോ?

നിരോധനത്തില്‍ തുടക്കമിട്ട ഇന്ത്യ

ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തുന്ന ആദ്യ രാജ്യം നമ്മുടെ ഇന്ത്യയാണ്. സുരക്ഷയെ മുന്‍നിര്‍ത്തി തന്നെയാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ആ തീരുമാനം എടുക്കുന്നതിന് പിന്നില്‍ സര്‍ക്കാരിന് മറ്റൊരു കാരണമുണ്ടായിരുന്നു.

2020ലാണ് ചൈനയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ഏറ്റവും മോശം അവസ്ഥയിലേക്കെത്തിയത്. ആ വര്‍ഷം ജൂണ്‍ 15ന് ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. എല്‍എസി നിയന്ത്രണ രേഖയില്‍ 45 വര്‍ഷത്തിനിടെ ഉണ്ടായ മാരകമായ ആക്രമണം കൂടിയായിരുന്നു ഇത്. ഇതോടെ ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.

സംഘര്‍ഷമുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ആപ്പുകളെ നിരോധിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ജൂണ്‍ 29ന് ഇവയ്‌ക്കെല്ലാം നിരോധനം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചുകൊണ്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളഡി മന്ത്രാലയം പ്രസ്താവനയിറക്കി.

Also Read: Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ

ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ലഭിച്ചതായാണ് മന്ത്രാലയം അന്ന് പറഞ്ഞത്. ഇന്ത്യയ്ക്ക് പുറത്തുള്ള ലൊക്കേഷനുകളുള്ള സെര്‍വറുകളിലേക്ക് അനധികൃതമായി ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുകയും രഹസ്യമായി കൈമാറുകയും ചെയ്യുന്നതായാണ് പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

അതിനാല്‍ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും കണക്കിലെടുത്ത് ഏതെങ്കിലും കമ്പ്യൂട്ടര്‍ റിസോഴ്‌സ് വഴിയുള്ള വിവരങ്ങള്‍ ചോരുന്നത് തടയാന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 ത്തിന്റെ സെക്ഷന്‍ 69A പ്രകാരം ആപ്പുകള്‍ നിരോധിച്ചിരിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇതോടെ ഗൂഗിള്‍ പ്ലേ പോലുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് ഉള്‍പ്പടെയുള്ള നിരോധിത ആപ്പുകള്‍ നീക്കം ചെയ്യപ്പെട്ടു.

ടിക് ടോക്ക് പോയാലെന്ത്?

ചൈനയ്ക്ക് പുറമേ ഏറ്റവും കൂടുതല്‍ ടിക് ടോക്ക് ഉപയോഗിച്ചത് ഇന്ത്യയിലായിരുന്നു. ടിക് ടോക്കിന് ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ ടിക് ടോക്കിന്റെ തളര്‍ച്ച മറ്റ് ആപ്പുകളുടെ വളര്‍ച്ചയ്ക്ക് കാരണമായി. മോജ്, ചിങ്കാരി, ജോഷ്, എംഎക്‌സ് ടാക തക് തുടങ്ങിയ ആപ്പുകള്‍ അതിന് ഉദാഹരണം. മാത്രമല്ല, ഇന്‍സ്റ്റഗ്രാം റീല്‍ എന്ന ഓപ്ഷന്‍ അവതരിപ്പിച്ചതും ടിക് ടോക്ക് നിരോധനത്തിന് ശേഷമാണ്. റീല്‍സിന് പിന്നാലെ ഫേസ്ബുക്ക് വാച്ച്, യൂട്യൂബ് ഷോര്‍ട്‌സിന് എന്നിവയും വളര്‍ന്നു.