5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jammu Kashmir: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സെെന്യം

Jammu Kashmir: ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഛക് ധാപ്പർ ക്രീരി പഠാൻ മേഖലയിൽ പരിശോധനയ്ക്കായി എത്തിയ ഉദ്യോ​ഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

Jammu Kashmir: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സെെന്യം
Source: PTI
athira-ajithkumar
Athira CA | Published: 14 Sep 2024 12:12 PM

ശ്രീനഗർ: കശ്മീരിൽ സുരക്ഷാ സേനയും ഭീകരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വകവരുത്തി. കശ്മീരിലെ ബാരാമുള്ളയിലെ ചക് ധാപ്പർ ക്രീരി പഠാൻ മേഖലയിലുണ്ടായണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടത്തായി ‌സൈനിക വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് സെെന്യത്തിന്റെ ചിനാർ കോർപ്സ് അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഛക് ധാപ്പർ ക്രീരി പഠാൻ മേഖലയിൽ പരിശോധനയ്ക്കായി എത്തിയ ഉദ്യോ​ഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രധാനമന്ത്രി ഇന്ന് ദോഡയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഭീകരരെ വധിച്ചത്. ഇന്നലെ കത്വയിലുണ്ടായ ഏറ്റുമുട്ടലിലും രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.

അതേസമയം ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശിപായി അരവിന്ദ് സിം​ഗ്, ജൂനിയർ കമ്മീഷൻഡ് ഓഫീസർ സുബേദാർ വിപൻ കുമാ‌ർ എന്നിവരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റവരുടെ നില​ഗുരുതരമല്ലെന്നും ഇവർ സെെനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും വൃത്തങ്ങൾ അറിയിച്ചു. 16 കോർപ്പ് യൂണിറ്റിലെ സേനാംഗങ്ങളാണ് ഭീകരരുമായി ഏറ്റുമുട്ടിയത്.

പ്രധാനമന്ത്രിയുടെ ദോഡ സന്ദർശനം

കഴിഞ്ഞ 42 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിക്കുന്നത്. 1982-ലാണ് ഇതിന് മുമ്പ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിച്ചത്. ദോഡ സ്‌പോർട്‌സ് സ്‌റ്റേഡിയത്തിലാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുക. ജമ്മു കശ്മീരിലെ പ്രധാനമന്ത്രിയുടെ ആ​ദ്യ തെരഞ്ഞെടുപ്പ് റാലിയാണിത്. സെപ്തംബർ 19 ന് പ്രധാനമന്ത്രി ശ്രീനഗറും സന്ദർശിക്കും.

മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിലായാണ് ജമ്മുവിലെ ജനങ്ങൾ പോളിം​ഗ് ബൂത്തിലേക്ക് എത്തുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. ദോഡ, കിഷ്ത്വാർ, റംബാൻ എന്നീ മൂന്ന് ജില്ലകളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് സെപ്തംബർ 18 ന് നടക്കും.

ഒരിടവേളയ്ക്ക് ശേഷം, 2021 മുതൽ കശ്മീരിൽ ഭീകരാക്രമണം തുടർക്കഥയാകുകയാണ്. 50-ലധികം സെെനികരാണ് ഇതുവരെയുള്ള ഭീകരാക്രമണങ്ങളിൽ വീരമൃത്യു വരിച്ചത്. ഭീകരാക്രമണങ്ങൾ തുടർക്കഥയാകുന്നത് കേന്ദ്രസർക്കാരിനും തലവേദയാകുന്നുണ്ട്.