5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WITT 2025 : ദക്ഷിണേന്ത്യയിൽ ആരുടെയും മേൽ ഹിന്ദി അടിച്ചേൽപ്പിച്ചിട്ടില്ല; കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി

G Kishan Reddy In What India Thinks Today : ടിവി9 നെറ്റ്വർക്കിൻ്റെ വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേ സമ്മിറ്റിൻ്റെ രണ്ടാം ദിവസമാണ് ഭാഷ വിവാദത്തെ കുറിച്ച് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി സംസാരിച്ചത്. തിരഞ്ഞെടുപ്പ് മുൻ കണ്ടാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിവാദം സൃഷ്ടിക്കുന്നതെന്ന് ജി കിഷൻ റെഡ്ഡി പ്രതികരിച്ചത്.

WITT 2025 : ദക്ഷിണേന്ത്യയിൽ ആരുടെയും മേൽ ഹിന്ദി അടിച്ചേൽപ്പിച്ചിട്ടില്ല; കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി
G Kishan Reddy Witt 2025Image Credit source: TV9 Network
jenish-thomas
Jenish Thomas | Published: 29 Mar 2025 18:35 PM

ഭാഷ വിവാദത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് വേദിയായി ടിവി9 നെറ്റ്വർക്കിൻ്റെ ‘വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേ’ (WITT 2025) സമ്മിറ്റ്. ദക്ഷിണേന്ത്യയിൽ ആരുടെയും മേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നില്ലയെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി WITT-യുടെ രണ്ടാം ദിനത്തിൽ പറഞ്ഞു. താൻ ദക്ഷിണേന്ത്യക്കാരാനാണെന്നും താൻ ഹിന്ദി സംസാരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ താൻ ഹിന്ദി പഠിച്ചിട്ടില്ല, എന്നാൽ താൻ ഹിന്ദി പഠിക്കുമെന്ന് ജി കിഷൻ റെഡ്ഡി പറഞ്ഞു. ഹിന്ദിക്കെതിരെ സംസാരിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത് കഴിഞ്ഞ പത്ത് വർഷത്തെ നരേന്ദ്ര മോദി സർക്കാർ ഒരിക്കൽ പോലും ഹിന്ദി നിർബന്ധമാക്കാൻ ശ്രമിച്ചിട്ടില്ലയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസിൻ്റെ കാലത്ത് പോലും ഹിന്ദിക്കെതിരെ പ്രക്ഷോഭം നടന്നിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാർ ആരെയും ഹിന്ദി സംസാരിക്കാൻ നിർബന്ധിക്കില്ല, പകരം അവരവരുടെ മാതൃഭാഷയെ ബലപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. പുതിയ വിദ്യാഭ്യാസ നയത്തിൽ മാതൃഭാഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. തിരിഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഷ്ട്രീയം കളിക്കുകയാണെന്ന് കിഷൻ റെഡ്ഡി പറഞ്ഞു.

നാല് വർഷമായി സ്റ്റാലിൻ സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലേറിയിട്ട്, എന്നാൽ അവർ വാഗ്ദാനം ചെയ്ത ഒരു കാര്യം പോലും പ്രാവർത്തികമാക്കിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൊണ്ട് ഡിഎംകയിലെ മക്കൾ രാഷ്ട്രീയം, അഴിമതി, മദ്യനയത്തിലെ അഴിമതി തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകാതിരിക്കാൻ, അവർ കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഹിന്ദിയെയും കല്ലെറിയുകയാണ്. തമിഴ്നാട്ടിൽ നിന്നും കൂടുതൽ വോട്ടുകൾ കിട്ടാൻ വേണ്ടിയാണ് അവർ ഹിന്ദിവിരുദ്ധത സൃഷ്ടിച്ചെടുക്കുന്നതെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.