AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Railway: ഇതെങ്ങനെ പറയും! ഇന്ത്യയില്‍ ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വേ സ്റ്റേഷന്‍ ഇതാണ്‌

India's Longest Railway Station Name: 7,300 ലധികം റെയില്‍വേ സ്റ്റേഷനുകളാണ് രാജ്യത്താകെ ഉള്ളത്. 15,000 ത്തിലധികം പ്ലാറ്റ്‌ഫോമുകളും വിവിധ റെയില്‍വേ സ്‌റ്റേഷനുകളിലായുണ്ട്. ഒന്നും രണ്ടും ആളുകളല്ല ട്രെയിനില്‍ ദിവസേന യാത്ര ചെയ്യുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ യാത്ര നടത്തുന്ന സ്റ്റേഷനുകളുടെ പട്ടികയില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് മുന്‍പന്തിയില്‍.

Indian Railway: ഇതെങ്ങനെ പറയും! ഇന്ത്യയില്‍ ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വേ സ്റ്റേഷന്‍ ഇതാണ്‌
ട്രെയിന്‍ Image Credit source: PTI
shiji-mk
Shiji M K | Updated On: 03 Feb 2025 20:05 PM

ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് എത്രയെത്ര കഥകളാണല്ലേ ഉള്ളത്. വടക്ക് കശ്മീര്‍ മുതല്‍ തെക്ക് കന്യാകുമാരി വരെ വ്യാപിച്ച് കിടക്കുന്ന റെയില്‍വേയുമായി ബന്ധപ്പെട്ട് ഒട്ടേറെ അറിയാ കഥകളുണ്ട്. രാജ്യത്തിന്റെ ഏതുഭാഗത്തേയും പരസ്പരം ബന്ധിപ്പിക്കാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് ഇന്ത്യന്‍ റെയില്‍വേയുടെ പ്രത്യേകത.

7,300 ലധികം റെയില്‍വേ സ്റ്റേഷനുകളാണ് രാജ്യത്താകെ ഉള്ളത്. 15,000 ത്തിലധികം പ്ലാറ്റ്‌ഫോമുകളും വിവിധ റെയില്‍വേ സ്‌റ്റേഷനുകളിലായുണ്ട്. ഒന്നും രണ്ടും ആളുകളല്ല ട്രെയിനില്‍ ദിവസേന യാത്ര ചെയ്യുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ യാത്ര നടത്തുന്ന സ്റ്റേഷനുകളുടെ പട്ടികയില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് മുന്‍പന്തിയില്‍.

ഒട്ടനവധി റെയില്‍വേ സ്‌റ്റേഷനുകളും പ്ലാറ്റ്‌ഫോമുകളും ഉണ്ടെന്ന് മനസിലായില്ലേ? എന്നാല്‍ ട്രെയിന്‍ പോലെ തന്നെ അല്‍പം നീളം കൂടിയ പേരുള്ള റെയില്‍വേ സ്റ്റേഷനും രാജ്യത്തുണ്ട്. തമിഴ്‌നാട്ടിലാണ് ആ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ പുരട്ചി തലൈവര്‍ ഡോ. എം ജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനാണ് ആ താരം.

രാജ്യത്തെ ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വേ സ്റ്റേഷനായ പുരട്ചി തലൈവര്‍ ആദ്യം മദ്രാസ് സെന്‍ട്രല്‍ എന്നും പിന്നീട് ചെന്നൈ സെന്‍ട്രല്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി. ആകെ 57 അക്ഷരങ്ങളാണ് സ്റ്റേഷന്റെ പേരിലുള്ളത്.

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം ജി രാമചന്ദ്രനോടുള്ള ആദരസൂചകമായാണ് സ്‌റ്റേഷന്റെ പേര് പുരട്ചി തലൈവര്‍ ഡോ. എം ജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ എന്നാക്കിയത്. എഐഡിഎംകെ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 2019ലാണ് സ്റ്റേഷന്റെ പേര് പുരട്ചി തലൈവര്‍ ഡോ. എം ജി രാമചന്ദ്രന്‍ എന്നാക്കി മാറ്റിയത്.

Also Read: Railway Blankets: ട്രെയിനിലെ പുതപ്പുകള്‍ കഴുകാറുണ്ടോ? റെയില്‍വേ ജീവനക്കാരുടെ മറുപടി അമ്പരപ്പിക്കും

ചെന്നൈ നഗരത്തെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളുമായും രാജ്യത്തിന്റെ മറ്റ് കോണുകളുമായും ബന്ധിപ്പിക്കുന്ന റെയില്‍വേ സ്റ്റേഷന്‍ കൂടിയാണിത്. വാസ്തുശില്‍പിയായ ജോര്‍ജ് ഹാര്‍ഡിങ് ആണ് ഈ റെയില്‍വേ സ്‌റ്റേഷന്‍ രൂപ കല്‍പ്പന ചെയ്തത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നുകൂടിയാണ് പുരട്ചി തലൈവര്‍ ഡോ. എം ജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍. ഈ സ്‌റ്റേഷന് പേരുമാറ്റം സംഭവിക്കുന്നതിന് മുമ്പ് ആന്ധ്രാപ്രദേശിലെ വെങ്കിട്ടനരസിംഹരാജുവരിപേട്ട റെയില്‍വേ സ്റ്റേഷനായിരുന്നു ഏറ്റവും നീളമേറിയ പേരുണ്ടായിരുന്നത്.