Theni Nursing Student Rape Case : കുട്ടബലാത്സംഗത്തിന് ഇരയായിയെന്ന് മലയാളി നഴ്സിങ് വിദ്യാർഥിനി; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല, മാനസിക സമ്മർദ്ദമെന്ന് പെൺകുട്ടി
Tamil Nadu Nursing Student Rape Case Update : പെൺകുട്ടി നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി താൻ കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാസ്തവം പുറത്ത് വന്നത്.
ചെന്നൈ : രാവിലെ തമിഴ്നാടിനെ ഞെട്ടിച്ചുകൊണ്ട് പുറത്ത് വന്ന വാർത്തയാണ് തേനിയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന്. താൻ കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന അറിയിച്ചുകൊണ്ട് പെൺകുട്ടി തന്നെ ഡിണ്ടുകലിലെ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ പെൺകുട്ടി നൽകിയ പരാതി വ്യാജമാണെന്ന വാസ്തവം പോലീസ് കണ്ടെത്തി. രാവിലെ വാർത്ത പുറത്ത് വന്നപ്പോൾ മലയാളി വിദ്യാർഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു
തേനിയിലെ കോളേജിലേക്ക് പോകാൻ നാട്ടിൽ നിന്നമെത്തിയതാണ് വിദ്യാർഥിനി. തേനി പഴയ ബസ് സ്റ്റാഡിൽ വന്നിറങ്ങിയ പെൺകുട്ടി ശുചിമുറിയിൽ പോയതിന് ശേഷം തിരികെ വന്നപ്പോഴാണ് അപരിചതർ കാറിലെത്തി തട്ടികൊണ്ടിപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിദ്യാർഥിനി പോലീസിൽ പരാതി നൽകുന്നത്. തുടർന്ന് തന്നെ ഡിണ്ടിഗൽ റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ടുയെന്നാണ് പരാതിയിൽ പറയുന്നത്. ഡിണ്ടിഗൽ റെയിൽവെ പോലീസിനാണ് പെൺകുട്ടി ആദ്യം പരാതി നൽകുന്നത്.
എന്നാൽ പെൺകുട്ടിയുടെ പരാതി കേസെടുത്ത പോലീസ് ഉടൻ വിദ്യാഥിനിയെ ഡിണ്ടിഗൽ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡിനത്തിന് ഇരയായിട്ടില്ലയെന്ന് കണ്ടെത്തിയെന്ന് ഡിണ്ടിഗൽ എസ്പി പ്രദീപ് അറിയിച്ചു. തുടർന്ന് തേനിയിലെയും ഡിണ്ടിഗൽ റെയിൽവെ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് നടത്തി.
എന്നാൽ പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന സംഭവ വികാസങ്ങൾക്കുള്ള തെളിവ് എവിടെ നിന്നും ലഭ്യമായില്ല. തേനിയിൽ നിന്നും ഡിണ്ടിഗലിലേക്കുള്ള ബസിൽ പെൺകുട്ടി കയറുന്നതും ഡിണ്ടിഗൽ റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടി വന്നിറങ്ങുന്നതുമായി സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. താൻ മാനസിക സമ്മർദ്ദം നേരിട്ടതിന് തുടർന്നാണ് റെയിൽവെ പോലീസിൽ പോയി പരാതി നൽകിയതെന്ന് പെൺകുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു. വിദ്യാർഥിനിയുടെ പരാതിയിൽ ഭാരതീയ ന്യായ സൻഹിതയിലെ രണ്ട് വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.