Thane Road Rage: മനപൂർവം അപകടം സൃഷ്ടിച്ച് ഭീതിപരത്തി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
Thane Road Rage Incident: റോഡിൽ നിന്നിരുന്ന രണ്ടുപേരെയും ഒരു ബൈക്ക് യാത്രക്കാരനെയും എസ്‌യുവി ഇടിക്കുകയും അവരെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തതായാണ് വീഡിയോയിൽ വ്യക്തമാകുന്നത്. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൻ്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മനപൂർവം അപകടം സൃഷ്ടിച്ച് ഭീതിപരത്തി (Thane Road Rage) എസ്‌യുവി ഡ്രൈവർ. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് താനെ ജില്ലയിലെ അംബർനാഥ് മേഖലയിൽ ദാരുണമായ സംഭവം അരങ്ങേറിയത്. കുടുംബ വഴക്കിനെ തുടർന്നുണ്ടായ ആക്രമാണിതെന്നാണ് പ്രാഥമിക നിഗമനം.
തിരക്കേറിയ ഒരു റോഡിലാണ് സംഭവം നടക്കുന്നത്. ഒരു എസ്‌യുവി മറ്റൊരു എസ്‌യുവിയിൽ ഇടിക്കുകയും കുറച്ച് ദൂരം പോയതിന് ശേഷം വീണ്ടും തിരച്ചെത്തി അതിലേക്ക് ഇടിച്ചുകയറുന്നതുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ കാണുന്നത്. ഒരു കുട്ടിയും സ്ത്രീയും ഉൾപ്പെടെ വണ്ടിയിലുണ്ടായിരുന്നു. അവർ നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.
റോഡിൽ നിന്നിരുന്ന രണ്ടുപേരെയും ഒരു ബൈക്ക് യാത്രക്കാരനെയും എസ്‌യുവി ഇടിക്കുകയും അവരെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തതായാണ് വീഡിയോയിൽ വ്യക്തമാകുന്നത്. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൻ്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ
This video is from Ambarnath, Thane.
Really Shocking Video. pic.twitter.com/rEUUzwsoca
— Vivek Gupta (@imvivekgupta) August 20, 2024
സമാന രീതിയിൽ മുംബൈയിലും ഇത്തരമൊരു സംഭവം അരങ്ങേറി. കടൽതീരത്ത് വിശ്രമിക്കാനിരുന്ന രണ്ട് പേരെ എസ്‌യുവി ഇടിക്കുകയും അതിലൊരാൾ മരിക്കുകയും ചെയ്തിരുന്നു. കടൽത്തീരത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, സമീപത്തെ ചേരികളിലൂടെയാണ് എസ്‌യുവി പ്രദേശത്ത് എത്തിയതെന്നാണ് വിവരം. വാഹനം ഇടിപ്പിച്ച ശേഷം അതിലുണ്ടായിരുന്ന രണ്ടുപേരും ഓടിരക്ഷപ്പെട്ടു. എന്നാൽ രണ്ട് പ്രതികളെയും മണിക്കൂറുകൾക്കകം പിടികൂടിയ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.