ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; എട്ട് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു Malayalam news - Malayalam Tv9

Jammu Kashmir Encounter: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; എട്ട് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

Updated On: 

07 Jul 2024 06:23 AM

Encounter In Jammu Kashmir: രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ വധിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കുൽഗാം ജില്ലയിലെ മോഡർഗാം ഗ്രാമത്തിലും ഫ്രിസൽ മേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഇനിയും ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

Jammu Kashmir Encounter: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; എട്ട് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

Jammu Kashmir Encounter

Follow Us On

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ (Jammu Kashmir Encounter) രണ്ട് സൈനികർക്ക് വീരമൃത്യു. രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ വധിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കുൽഗാം ജില്ലയിലെ മോഡർഗാം ഗ്രാമത്തിലും ഫ്രിസൽ മേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചതായാണ് വിവരം.

ശനിയാഴ്ച രാവിലെ മോ‍ഡർഗ്രാമിൽ സിആർപിഎഫും കരസേനയും പൊലീസും ചേർന്ന നടത്തിയ സംയുക്ത പരിശോധനക്കിടെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ സൈനികന് ജീവൻ നഷ്ടമായി. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ്കുമാറുമാണ് ഏറ്റുമുട്ടലിൽ മരിച്ച സൈനികർ. ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിൻ്റെ മരണം സൈന്യം സ്ഥിരീകരിച്ചു.

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് സംയുക്തസംഘം തിരച്ചിൽ ആരംഭിച്ചത്. വൈകിട്ട് ഫ്രിസൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മറ്റൊരു സൈനികനും ജീവൻ നഷ്ടപ്പെട്ടു. ഫ്രിസലിലാണ് നാല് ഭീകരരെ സൈന്യം വധിച്ചത്. പ്രദേശത്ത് ഇനിയും ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

ALSO READ: റിയാസി ഭീകരാക്രമണം; ജമ്മുവിൽ അഞ്ചിടത്ത് എൻഐഎ പരിശോധന

റിയാസി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിൽ അഞ്ചിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തിയിരുന്നു. രജൗരി ജില്ലയിലെ അഞ്ചിടങ്ങളിലായാണ് പരിശോധന നടന്നത്. ഭീകരർക്ക് സഹായമെത്തിച്ചവരെയടക്കം കണ്ടെത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഭീകരരുമായി ബന്ധമുള്ളവരിൽ നിന്നും കണ്ടെത്തിയ വസ്തുവകകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം മാസം ഒൻപതിനാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണം നടന്നത്. സംഭവത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.

 

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version