Bengaluru Airport: വിമാനവും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചു; അന്വേഷണം പ്രഖ്യാപിച്ച് ഇൻഡിഗോ
Traveller Hits Indigo Aircraft: ബെംഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്താവളത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി കമ്പനി പറഞ്ഞു.

ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിൽ വിമാനവും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചു. നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ടെമ്പോ ട്രാവലർ ഇടിച്ചത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഇൻഡിഗോ കമ്പനി അറിയിച്ചു. ട്രാവലർ ഡ്രൈവറിൻ്റെ അശ്രദ്ധ കാരണമാണ് അപകടമുണ്ടായത് എന്നും കമ്പനി വാർത്താകുറിപ്പിൽ പറഞ്ഞു.
നിർത്തിയിട്ടിരുന്ന വിമാനത്തിൻ്റെ മുൻ ഭാഗത്താണ് ട്രാവലർ ഇടിച്ചത്. വിമാനത്തിൻ്റെ മൂക്കിന് താഴെ ഇടിച്ചുനിൽക്കുന്ന ട്രാവലറിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇടിയിൽ ട്രാവലറിൻ്റെ വിൻഡ്സ്ക്രീനും റൂഫും തകർന്നിട്ടുള്ളതായി കാണാം. ഈ മാസം 18, വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
Bengaluru airport: Tempo traveller driver dozes off, hits grounded IndiGo aircrafthttps://t.co/KGYfTOBWDq pic.twitter.com/YDiwMkjEVC
— ChristinMathewPhilip (@ChristinMP_) April 19, 2025
“ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനവും മറ്റൊരു വാഹവും തമ്മിലുള്ള കൂട്ടിമുട്ടൽ കമ്പനി അറിഞ്ഞിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ആവശ്യത്തിനനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്.”- വാർത്താകുറിപ്പിൽ ഇൻഡിഗോ എയർലൈൻസ് പറഞ്ഞു.
“2025 ഏപ്രിൽ 18ന് ഉച്ചയ്ക്ക് ഏകദേശം 12.15ന് ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസി കൈകാര്യം ചെയ്ത വാഹനം ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഒരു വിമാനവുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബന്ധപ്പെട്ടവരുമായി ചേർന്നുള്ള എല്ലാ അടിയന്തിര നടപടിക്രമങ്ങളും കൈക്കൊണ്ടിട്ടുണ്ട്. യാത്രക്കാരുടെയും വിമാനക്കമ്പനി പങ്കാളികളുടെയും സുരക്ഷയാണ് ഞങ്ങളുടെ പ്രധാന മുൻഗണന.”- വിമാനത്താവളം വാർത്താ കുറിപ്പിൽ പറയുന്നു.
ഓം പ്രകാശിനെ കൊലപ്പെടുത്തിയത് ഭാര്യയും മകളും ചേർന്ന്
കർണാടക മുൻ പോലീസ് മേധാവി ഓം പ്രകാശിനെ കൊലപ്പെടുത്തിയത് ഭാര്യയും മകളും ചേർന്നെന്ന് കണ്ടെത്തൽ. സംഭവത്തിൽ ഭാര്യ പല്ലവിയെയും മകൾ കൃതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. താൻ ആ പിശാചിനെ കൊന്നു എന്ന് ഓം പ്രകാശിൻ്റെ ഭാര്യ തൻ്റെ ഒരു സുഹൃത്തിനെ വിളിച്ച് പറഞ്ഞു എന്നാണ് പോലീസ് പറയുന്നത്. മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയായ ഇവരാണ് പോലീസിനോട് ഇക്കാര്യം അറിയിച്ചത്. ഓം പ്രകാശ് തൻ്റെ സ്വത്തുക്കൾ മകനും സഹോദരിയ്ക്കും എഴുതിവച്ചിരുന്നു എന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറയുന്നു.