5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Telangana Tunnel Collapse: തെലങ്കാന തുരങ്ക അപകടം: ദൗത്യം ദുഷ്ക്കരം, ഉത്തരാഖണ്ഡ് ദൗത്യ സംഘവും രക്ഷാപ്രവർത്തനത്തിൽ

Telangana Tunnel Collapse Latest Update: ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനുള്ള പ്രതീക്ഷങ്ങൾ മങ്ങുകയാണ്. രക്ഷാപ്രവർത്തകരുടെ സംഘം 40 മീറ്റർ അടുത്തുവരെയെത്തിയെങ്കിലും അപകടത്തിൽപെട്ടവരിൽ നിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല.

Telangana Tunnel Collapse: തെലങ്കാന തുരങ്ക അപകടം: ദൗത്യം ദുഷ്ക്കരം, ഉത്തരാഖണ്ഡ് ദൗത്യ സംഘവും രക്ഷാപ്രവർത്തനത്തിൽ
Telangana Tunnel CollapseImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 24 Feb 2025 14:31 PM

തെലങ്കാനയിലെ നാഗർകർണൂലിൽ ജലസേചന പദ്ധതിയുടെ തുരങ്കം തകർന്നുവീണ് കുടിങ്ങികിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. എട്ട് പേരാണ് തുരങ്കത്തിൽ കുടുങ്ങികിടക്കുന്നത്. ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനുള്ള പ്രതീക്ഷങ്ങൾ മങ്ങുകയാണ്. രക്ഷാപ്രവർത്തകരുടെ സംഘം 40 മീറ്റർ അടുത്തുവരെയെത്തിയെങ്കിലും അപകടത്തിൽപെട്ടവരിൽ നിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല.

അപകടത്തിൽപ്പെട്ടവരെ ജീവനോടെ പുറത്തെടുക്കാനുള്ള സാധ്യതകൾ കുറവാണെന്നാണ് അപകടസ്ഥലം സന്ദർശിച്ച തെലങ്കാന മന്ത്രി പറഞ്ഞത്. ഇന്ത്യൻ സൈന്യം, ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), പ്രാദേശിക സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ കുറഞ്ഞത് മൂന്ന് മുതൽ നാല് ദിവസമെങ്കിലും എടുക്കുമെന്നാണ് മന്ത്രി പറയുന്നത്. കാരണം, അപകടന്ന സ്ഥലത്ത് ചെളിയും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് അവരുടെ ദൗത്യം വളരെ ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂനിരപ്പിൽ നിന്ന് ഏകദേശം നാന്നൂറ് മീറ്റർ താഴെയുള്ള തുരങ്കത്തിനുള്ളിൽ എട്ടു ജീവനുകൾ അകപെട്ടിട്ട് മൂന്നാമത്തെ ദിവസമാണിന്ന്. 40 മീറ്റർ അടുത്തുവരെയെത്തിയെങ്കിലും പാറതുരക്കുന്ന ബോറിങ് മെഷീനും കോൺക്രീറ്റ് ഭാഗങ്ങളും കല്ലും ചെളിയുമെല്ലാം കിടക്കുന്നതിനാൽ മുന്നോട്ടുള്ള യാത്ര അതീവ ദുഷ്കരമായാണ്.

ശനിയാഴ്ച രാവിലെയാണ് ഡൊമലപെന്റയ്ക്ക് സമീപം തുരങ്കത്തിന്റെ മേൽക്കൂരയുടെ മൂന്ന് മീറ്റർ ഭാഗം ഇടിഞ്ഞുവീണ് തൊഴിലാളികൾ അകത്ത് കുടുങ്ങിയത്. ഉത്തർപ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് എഞ്ചിനീയർമാർ, രണ്ട് ഓപ്പറേറ്റർമാർ, നാല് തൊഴിലാളികൾ എന്നിവരാണ് കുടുങ്ങികിടക്കുന്നത്.

അതേസമയം 2023-ൽ ഉത്തരകാശി തുരങ്ക തകർച്ചയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയ ഉത്തരാഖണ്ഡിൽ നിന്നുള്ള റാറ്റ് മൈനേഴ്സിൻ്റെ സംഘവും രക്ഷാപ്രവർത്തകരുടെ ഒപ്പം കൂടിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ തകർന്ന മെഷീനടക്കമുള്ള മാലിന്യങ്ങൾ നീക്കുന്നതു നിലവിൽ തുടരുകയാണ്.