Telangana Tunnel collapse: തെലങ്കാനയിലെ തുരങ്ക അപകടം; രക്ഷാദൗത്യം ഇന്ന് നിര്‍ണായകം; തകർന്ന മെഷീൻ ഭാഗങ്ങളും വെള്ളക്കെട്ടും പാറക്കെട്ടുകളും വെല്ലുവിളി

Telangana Tunnel Collapse Rescue Operation: കഴിഞ്ഞ ദിവസം രാത്രി നടത്തിയ രക്ഷപ്രവർത്തനത്തിൽ ലൗഡ് സ്പീക്കർ വഴി രക്ഷാ പ്രവർത്തകർ പേര് വിളിച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ചൂടും സമ്മർദ്ദവും നിർജലീകരണവും കാരണം ബോധരഹിതരാവാൻ സാധ്യതയുണ്ടെന്നും ഓക്സിജൻ പരമാവധി പമ്പ് ചെയ്ത് നൽകാൻ ശ്രമിക്കുന്നെന്ന് അധികൃതർ അറിയിച്ചു.

Telangana Tunnel collapse: തെലങ്കാനയിലെ തുരങ്ക അപകടം; രക്ഷാദൗത്യം ഇന്ന് നിര്‍ണായകം; തകർന്ന മെഷീൻ ഭാഗങ്ങളും വെള്ളക്കെട്ടും പാറക്കെട്ടുകളും വെല്ലുവിളി

Telangana Tunnel Collapse

sarika-kp
Published: 

24 Feb 2025 08:09 AM

തെലങ്കാനയില്‍ നാഗർകുർണൂൽ ദുരന്തത്തിൽ തുരങ്കത്തില്‍ അകപ്പെട്ടവര്‍ക്കായുള്ള രക്ഷാദൗത്യത്തില്‍ ഇന്ന് നിര്‍ണായകം. ദൗത്യത്തിന് നാവികസേനയും എത്തും. നാവികസേനാ മറൈൻ കമാൻഡോസായ മാർക്കോസ് കൂടി രക്ഷാ ദൗത്യത്തിൽ പങ്കുചേരുമെന്നാണ് വിവരം. മണ്ണിടിഞ്ഞ് എട്ട് പേർ കുടുങ്ങിയതിനു 150 മീറ്റർ അകലെ വരെ രക്ഷപ്രവർത്തകർ എത്തി. ഇതിനു പുറമെ ജനറേറ്ററടക്കമുള്ള യന്ത്രങ്ങളും തുരങ്കത്തിൽ എത്തിച്ചിട്ടുണ്ട്.

രണ്ട് കിലോമീറ്റർ അകലെ സ്ഥാപിച്ച താൽക്കാലിക കൺവെയർ ബെൽറ്റ് വഴിയാണ് അവശിഷ്ടങ്ങൾ പുറത്തേക്ക് എത്തിക്കുന്നത്. എന്നാൽ തകർന്ന മെഷീൻ ഭാ​ഗങ്ങളും ചെളിയും വെള്ളക്കെട്ടും സിമന്‍റ് പാളികളും പാറക്കെട്ടുകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. ഒമ്പതര അടി വ്യാസമുള്ള ടണൽ പൂർണമായും അവശിഷ്ടങ്ങൾ വന്ന് മൂടിയ നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ രക്ഷപ്രവർത്തനത്തിൽ ലൗഡ് സ്പീക്കർ വഴി രക്ഷാ പ്രവർത്തകർ പേര് വിളിച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ചൂടും സമ്മർദ്ദവും നിർജലീകരണവും കാരണം ബോധരഹിതരാവാൻ സാധ്യതയുണ്ടെന്നും ഓക്സിജൻ പരമാവധി പമ്പ് ചെയ്ത് നൽകാൻ ശ്രമിക്കുന്നെന്ന് അധികൃതർ അറിയിച്ചു.

Also Read:തെലങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു; 30ഓളം പേർ ഉള്ളിൽ കുടുങ്ങിയതായി സംശയം

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ജലസേചനപദ്ധതിയുടെ വമ്പൻ ടണലുകളിലൊന്നിന്‍റെ മേൽക്കൂര ഇടിഞ്ഞ് വീണ് അപകടമുണ്ടായത്. അപകടത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ എട്ട് തൊഴിലാളികാണ് തുരങ്കത്തിന് അകത്ത് കുടുങ്ങിയത്. കുടുങ്ങിയവരില്‍ രണ്ടുപേർ എഞ്ചിനീയർമാരാണ്. ടണലിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് ഏതാണ്ട് 13.5 കിലോമീറ്റർ അകലെയാണ് സംഭവം. കുറച്ചുനാളായി നിർമാണ പ്രവർത്തനങ്ങൾ നടക്കാതിരുന്ന തുരങ്കത്തിൽ കഴിഞ്ഞ ദിവസമാണ് വമ്പൻ ബോറിംഗ് മെഷീൻ കൊണ്ട് വന്ന് ജോലികൾ പുനരാരംഭിച്ചത്.

Related Stories
German Tourist Assaulted: വിമാനത്താവളത്തിലേക്ക് പോകുംവഴി വിദേശ വനിതയ്ക്ക് നേരെ ബലാത്സംഗം; ഹൈദരാബാദിൽ ക്യാബ് ഡ്രൈവർ ഒളിവിൽ
ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്ത് ഭാര്യ; പുറത്തുവന്നത് പീഡന വിവരങ്ങൾ; 32കാരൻ അറസ്റ്റിൽ
Gas Cylinder Blast: വീട്ടില്‍ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 7 മരണം
Crime News: മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കം; ഭാര്യയെയും മകനെയും തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊന്ന് യുവാവ്‌
Viral Video: പുലി വാൽ പിടിച്ചു എന്ന് കേട്ടതെയുള്ള ഇപ്പോൾ കണ്ടു; ആൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു
Chhattisgarh High Court on Virginity Test: നിർബന്ധിത കന്യകാത്വ പരിശോധന; സ്ത്രീകളുടെ മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി
തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!
കിവിയുടെ തൊലിയിൽ ഇത്രയും കാര്യങ്ങളുണ്ടോ ?
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ