Telangana HC: രാത്രി 11ന് ശേഷം തിയേറ്ററിൽ കുട്ടികൾ പാടില്ല; ഉത്തരവുമായി തെലങ്കാന ഹൈക്കോടതി, കാരണം പുഷ്പ 2?

Restricts Entry For Children In Theatres: രാവിലെ 11 മണിക്ക് മുൻപും രാത്രി 11 മണിക്കുശേഷവും 16 വയസിൽ താഴെയുള്ള കുട്ടികളെ സിനിമാ തിയേറ്ററുകളിൽ പ്രവേശിക്കരുതെന്നാണ് ഉത്തരവ്. കോടതിയുടെ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സർക്കാരിനും തിയേറ്റർ ഉടമകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Telangana HC: രാത്രി 11ന് ശേഷം തിയേറ്ററിൽ കുട്ടികൾ പാടില്ല; ഉത്തരവുമായി തെലങ്കാന ഹൈക്കോടതി, കാരണം പുഷ്പ 2?

Telangana HC

neethu-vijayan
Updated On: 

28 Jan 2025 18:56 PM

നിർണായക ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. ഇനി മുതൽ രാത്രി 11ന് ശേഷവും രാവിലെ 11ന് മുമ്പും കുട്ടികൾക്ക് തിയേറ്ററുകളിൽ പ്രവേശനം അനുവദിക്കില്ല. 16 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ഉത്തരവ് ബാധിക്കുന്നത്. അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂൾ എന്ന ചിത്രത്തിൻ്റെ റിലീസിനിടെയുണ്ടായ അപകടവുമായി ബന്ധപ്പെട്ട സംഭവവും ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ ജസ്റ്റിസ് വിജയ്സെൻ റെഡ്ഡി ചൂണ്ടികാട്ടി.

രാവിലെ 11 മണിക്ക് മുൻപും രാത്രി 11 മണിക്കുശേഷവും 16 വയസിൽ താഴെയുള്ള കുട്ടികളെ സിനിമാ തിയേറ്ററുകളിൽ പ്രവേശിക്കരുതെന്നാണ് ഉത്തരവ്. കോടതിയുടെ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സർക്കാരിനും തിയേറ്റർ ഉടമകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തിയേറ്ററിലെ ടിക്കറ്റ് നിരക്കിലുണ്ടായ വർദ്ധനവ്, സിനിമകൾക്ക് പ്രത്യേക പ്രദർശനം അനുവദിക്കൽ, പുഷ്പ 2: ദി റൂൾ, ഗെയിം ചേഞ്ചറി എന്നീ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവെയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.

“1970 ലെ എപി സിനിമ (റെഗുലേഷൻസ്) റൂൾസ്, സിനിമാട്ടോഗ്രാഫ് എക്സിബിഷനുള്ള ഫോം ബി ലൈസൻസിലെ കണ്ടീഷൻ 12(43) പ്രകാരവും രാവിലെ 8:40 ന് മുമ്പോ പുലർച്ചെ 1:30 ന് ശേഷമോ ഒരു സിനിമയും പ്രദർശിപ്പിക്കാൻ അനുവദിക്കുന്നില്ല. കൂടാതെ ഈ അതിരാവലെയോ രാത്രി വൈകിയോ കുട്ടികളെ തിയേറ്ററിൽ കയറ്റുന്നതിനും വിലക്കേർപ്പേടുത്തുന്നതായി ജസ്റ്റിസ് പറഞ്ഞു.

ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ഇതുമായി ബന്ധപ്പെട്ട അധികാരികളോട് കൂടിയാലോചിച്ച് ‌ആവശ്യമായ നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ നൽകിയ ശേഷം ഫെബ്രുവരി 22 ലേക്ക് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. പുലർച്ചെ ഒരു മണി മുതൽ രാവിലെ എട്ട് മണി വരെ ഷോകൾ അനുവദിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

Related Stories
Viral News: സ്ത്രീധനമായി കിട്ടിയത് അഞ്ച് ലക്ഷത്തിലേറെ രൂപ; ദുരാചരമെന്ന് വരന്‍; പണം തിരികെ നല്‍കി; യുവാവിന്‌ കയ്യടി
Double Taxation: ഇരട്ട നികുതി ഒഴിവാക്കും; കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും
Election Commissioner: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധം: രാഹുല്‍ ഗാന്ധി
Police Officer Assault: റെയിൽവേ സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പിടികൂടി യാത്രക്കാർ
Gyanesh Kumar: കേരള കേ‍ഡർ ഐഎഎസ് ഉദ്യോഗസ്ഥൻ; പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; ആരാണ് ഗ്യാനേഷ് കുമാർ
Gyanesh Kumar: ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; കേരള കേഡർ ഉദ്യോഗസ്ഥനെത്തുക രാജീവ് കുമാറിൻ്റെ ഒഴിവിലേക്ക്
മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?
മണത്തിലും ഗുണത്തിലും കേമനാണ് ഏലയ്ക്ക
അമിത ഉപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ