5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Telangana Heat Stroke Compensation: സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം; പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ

Telangana Government Declares Heat Stroke as State Specific Disaster: ഉയർന്ന താപനില വലിയ ഭീഷണിയായതിന് പിന്നാലെയാണ് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. കൂടാതെ, ഉഷ്‌ണതരംഗവും സൂര്യാഘാതവും സംസ്ഥാന ദുരന്തമായി തെലങ്കാന സർക്കാർ പ്രഖ്യാപിച്ചു

Telangana Heat Stroke Compensation: സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം; പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 16 Apr 2025 08:04 AM

ഹൈദരാബാദ്: കടുത്ത വേനൽ ചൂടിൽ സൂര്യാതാപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് സഹായഹസ്തവുമായി തെലങ്കാന സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. ഉയർന്ന താപനില വലിയ ഭീഷണിയായതിന് പിന്നാലെയാണ് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ഇതോടെ, ഇത്തരമൊരു നടപടി സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി തെലങ്കാന മാറും. കൂടാതെ, ഉഷ്‌ണതരംഗവും സൂര്യാഘാതവും സംസ്ഥാന ദുരന്തമായി തെലങ്കാന സർക്കാർ പ്രഖ്യാപിച്ചു.

അളക്കാനും വിലയിരുത്താനുമുള്ള വെല്ലുവിളികൾ മൂലം ഉഷ്ണതരംഗങ്ങളുടെ ആഘാതം തിരിച്ചറിയപ്പെടാത്ത ഒരു ‘മറഞ്ഞിരിക്കുന്ന അപകട’മായി തുടരുന്നു. മരണങ്ങളും ഉഷ്ണതരംഗങ്ങളുടെ ഗുരുതരമായ ആഘാതവും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല, പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരുൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്കിടയിൽ. തെലങ്കാനയിലെ അഞ്ച് ജില്ലകൾ ഒഴികെ ബാക്കി 28 ജില്ലകളിലും കുറഞ്ഞത് 15 ദിവസമെങ്കിലും ഉഷ്ണതരംഗം അനുഭവപ്പെട്ടതായി നിരീക്ഷിച്ചതായും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ALSO READ: അമിത് ഷായുടെ അനന്തരവനെന്ന വ്യാജേന തട്ടിയത് കോടികൾ; യുവാവിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി

ഉയർന്ന താപനില മൂലം ഉണ്ടാകുന്ന മരണങ്ങൾ ഉചിതമായ അതോറിറ്റിയോ അധികാരികളോ കണ്ടെത്തുന്നുണ്ടെന്ന് ജില്ലാ കളക്ടർ ഉറപ്പുവരുത്തും. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ തെലങ്കാന ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ചൂട് കനക്കുമെന്നും ഉഷ്‌ണതരംഗം ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചതായും ഉത്തരവിൽ പറയുന്നു. വേനൽ കാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചും ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. നിലവിൽ, എല്ലാ ജില്ലകളിലും ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരികയാണ്.