AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Telangana Student Death: എഞ്ചിനീയറിങ് വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

Telangana Engineering Student Death: ചില്‍കൂര്‍ ജില്ലയിലെ ഗേറ്റ് കോളേജിലാണ് സംഭവം. മഞ്ചേരിയല്‍ ജില്ലയിലെ ജയ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കൃഷ്ണവേണിയാണ് മരണപ്പെട്ടത്. സംഭവം നടക്കുന്നതിന് മുമ്പ് വിദ്യാര്‍ഥി അമ്മയോടൊപ്പം ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Telangana Student Death: എഞ്ചിനീയറിങ് വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Getty Images
shiji-mk
Shiji M K | Published: 20 Apr 2025 08:17 AM

ഹൈദരാബാദ്: എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ചില്‍കൂര്‍ ജില്ലയിലെ ഗേറ്റ് കോളേജിലാണ് സംഭവം. മഞ്ചേരിയല്‍ ജില്ലയിലെ ജയ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കൃഷ്ണവേണിയാണ് മരണപ്പെട്ടത്. സംഭവം നടക്കുന്നതിന് മുമ്പ് വിദ്യാര്‍ഥി അമ്മയോടൊപ്പം ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

പതിനേഴുകാരെ കുത്തിക്കൊന്ന ലേഡി ഡോണ്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സീലാംപൂരില്‍ പതിനേഴുകാരനെ കുത്തിക്കൊന്ന സംഭവത്തില്‍ ലേഡി ഡോണായ സിക്ര പോലീസ് പിടിയില്‍. പതിനേഴുകാരന്റെ ബന്ധു ഉള്‍പ്പെടെ മൂന്ന് യുവാക്കളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം.

Also Read: Mamata Banerjee: ബംഗാളിൽ കലാപം ഇളക്കിവിട്ടത് ആർഎസ്എസും ബിജെപിയും; ആരോപണവുമായി മമത ബാനർജി

കൊലപാതകം നടന്നതിന് പിന്നാലെയ സിക്രയ്‌ക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ അവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കൂട്ടാക്കിയിരുന്നില്ല. ഇതോടെ പ്രതിഷേധമുയരുകയും പിന്നാലെ സിക്രയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത നിര്‍ദേശം നല്‍കി. ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് സിക്ര.