Telangana Dalit Man Murder: മുഖം കല്ലിനിടിച്ച് വികൃതമാക്കി, മൃതദേഹം കനാലിൽ; ദുരഭിമാനക്കൊലയെന്ന് സംശയം

Dalit Man Found Dead In Telangana: ആറുമാസം മുമ്പാണ് കൃഷ്ണ ഉന്നത ജാതിയിൽപ്പെട്ട കോട്‌ല ഭാർഗവിയെ വിവാഹം കഴിക്കുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തിനോട് പൂർണമായി എതിർത്തിരുന്നു. കനാലിന് തീരത്ത് കൃഷ്ണയുടെ മൃതദേഹത്തിനൊപ്പം നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനവും കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണയെ അതിദാരുണമായാണ് കൊലപ്പെടുത്തിയത്.

Telangana Dalit Man Murder: മുഖം കല്ലിനിടിച്ച് വികൃതമാക്കി, മൃതദേഹം കനാലിൽ; ദുരഭിമാനക്കൊലയെന്ന് സംശയം

കൊല്ലപ്പെട്ട കൃഷ്ണ.

neethu-vijayan
Published: 

28 Jan 2025 16:05 PM

ഹൈദരാബാദ്: തെലങ്കാനയെ നടുക്കി ദുരഭിമാനക്കൊല. സംസ്ഥാനത്തെ സൂര്യപേട്ട് ജില്ലയിലാണ് ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുസി നദിയിലെ കനാലിൻ്റെ തീരത്താണ് കൃഷ്ണ(32) എന്ന യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്നാണ് ഭാര്യ നൽകുന്ന പരാതിയിൽ പറയുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ആറ് മാസം മുമ്പാണ് ഇയാൾ ഉന്നത ജാതിയിൽപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചത്. കൊലപാതകത്തിന് കാരണം ഇതാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

പ്രതികൾ ഒളിവിലാണെന്നാണ് വിവരം. നിലവിൽ ഇവരെ കണ്ടെത്താനായിട്ടില്ല. ഒളിവിൽപോയ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ആറുമാസം മുമ്പാണ് കൃഷ്ണ ഉന്നത ജാതിയിൽപ്പെട്ട കോട്‌ല ഭാർഗവിയെ വിവാഹം കഴിക്കുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തിനോട് പൂർണമായി എതിർത്തിരുന്നു. കനാലിന് തീരത്ത് കൃഷ്ണയുടെ മൃതദേഹത്തിനൊപ്പം നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനവും കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണയെ അതിദാരുണമായാണ് കൊലപ്പെടുത്തിയത്. മുഖം പാറക്കല്ലുകൾ കൊണ്ട് അടിച്ച് വികൃതമാക്കിയ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.

കുടുംബാംഗങ്ങൾ ക്വട്ടേഷൻ സംഘങ്ങൾക്ക് പണം നൽകിയാണ് തൻ്റെ ഭർത്താവിനെ ഇല്ലാതാക്കിയതെന്നാണ് സ്ത്രീയുടെ ആരോപണം. ബന്ധുക്കളിൽ നിന്ന് മുമ്പ് ഭീഷണിയുണ്ടായിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഭാർഗവിയുടെ പിതാവ് കോട്‌ല സെയ്ദുലു, സഹോദരങ്ങളായ കോട്‌ല നവീൻ, കോട്‌ല വംശി, സുഹൃത്ത് ബൈരു മഹേഷ് എന്നിവർക്കെതിരെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തതിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് കൊല്ലപാതകം നടന്നതെന്നാണ് പോലീസ് നി​ഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂര്യപേട്ടിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

 

Related Stories
Viral News: സ്ത്രീധനമായി കിട്ടിയത് അഞ്ച് ലക്ഷത്തിലേറെ രൂപ; ദുരാചരമെന്ന് വരന്‍; പണം തിരികെ നല്‍കി; യുവാവിന്‌ കയ്യടി
Double Taxation: ഇരട്ട നികുതി ഒഴിവാക്കും; കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും
Election Commissioner: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധം: രാഹുല്‍ ഗാന്ധി
Police Officer Assault: റെയിൽവേ സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പിടികൂടി യാത്രക്കാർ
Gyanesh Kumar: കേരള കേ‍ഡർ ഐഎഎസ് ഉദ്യോഗസ്ഥൻ; പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; ആരാണ് ഗ്യാനേഷ് കുമാർ
Gyanesh Kumar: ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; കേരള കേഡർ ഉദ്യോഗസ്ഥനെത്തുക രാജീവ് കുമാറിൻ്റെ ഒഴിവിലേക്ക്
മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?
മണത്തിലും ഗുണത്തിലും കേമനാണ് ഏലയ്ക്ക
അമിത ഉപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ