5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Telangana Andhra Conflit: തെലങ്കാനയ്ക്ക് 10 വയസ്സ്: ഹൈദരാബാദ് ഇനി തെലങ്കാനയ്ക്ക് മാത്രം സ്വന്തം

Andhra and Telangana Capital : രണ്ടു സംസ്ഥാനങ്ങളുടേയും നിയമസഭകളും സെക്രട്ടേറിയറ്റും മറ്റ് ഓഫീസുകളും എല്ലാം ഇവിടെ പ്രർത്തിക്കുന്നു. ന​ഗരാസൂത്രണം, അടിസ്ഥാന സൗകര്യവികസനം, ക്രമസമാധാനം, തുടങ്ങിയ പലവിഷയങ്ങളിലും ഇരു സംസ്ഥാനങ്ങളും സഹകരിച്ചാണ് പ്രവർത്തിക്കുന്നതും.

Telangana Andhra Conflit: തെലങ്കാനയ്ക്ക് 10 വയസ്സ്: ഹൈദരാബാദ് ഇനി തെലങ്കാനയ്ക്ക് മാത്രം സ്വന്തം
ഹൈദരാബാദ് ( പ്രതീകാത്മക ചിത്രം)
aswathy-balachandran
Aswathy Balachandran | Updated On: 02 Jun 2024 15:18 PM

ഹൈദരാബാദ്: ആന്ധ്രാ പ്രദേശ് എന്ന വലിയ സംസ്ഥാനത്തെ വിഭജിച്ച് തെലങ്കാനയും ആന്ധ്രാ പ്രദേശുമാക്കിയിട്ട് ഇന്ന് 10 വർഷം. കൃത്യമായി പറഞ്ഞാൽ തെലങ്കാന സംസ്ഥാനത്തിന് ഇന്ന് 10 വയസ്സു തികയുകയാണ്. സംസ്ഥാന രൂപീകരണവേളയിൽ ഹൈദരാബാദിനെ 10 വർഷത്തേക്ക് ഇരു സംസ്ഥാനങ്ങളുടേയും പൊതു തലസ്ഥാനമായി തീരുമാനിച്ചിരുന്നു. എന്നാൽ കാലാവധി നാളെ അവസാനിക്കുമ്പോഴും അനിശ്ചിതത്വം ഒഴിയുന്നില്ല.

 

ആന്ധ്ര- തെലങ്കാന തലസ്ഥാനം

ഹൈദരാബാദിൽ ഇന്ന് രണ്ട് സംസ്ഥാനങ്ങളുടെ ഭരണ നിർവ്വഹണമാണ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളുടേയും നിയമസഭകളും സെക്രട്ടേറിയറ്റും മറ്റ് ഓഫീസുകളും എല്ലാം ഇവിടെ പ്രവർത്തിക്കുന്നു. ന​ഗരാസൂത്രണം, അടിസ്ഥാന സൗകര്യവികസനം, ക്രമസമാധാനം, തുടങ്ങിയ പലവിഷയങ്ങളിലും ഇരു സംസ്ഥാനങ്ങളും സഹകരിച്ചാണ് പ്രവർത്തിക്കുന്നതും. പല വിഷയങ്ങളിലുമുള്ള ഈ സഹകരണത്തിനു പുറമേ വിഭവങ്ങളുടെ ഉപയോ​ഗം ഭരണപരമായി ഏകോപനവുമെല്ലാം തലസ്ഥാനമാറ്റത്തിലൂടെ മാറും.

 

തിരഞ്ഞെടുപ്പ് ഫലം നിർണായകം

തിര‍ഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് വൈ എസ് ആർ സി പി നേതാവ് വൈ വി സുബ്ബറെഡ്ഡി ഹൈദരാബാദിനെ കുറച്ചു വർഷങ്ങൾ കൂടി പൊതു തലസ്ഥാനമായി നിലനിർത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. എന്നാൽ തെലങ്കാനയിലുള്ള മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഈ തീരുമാനത്തോട് യോജിക്കാൻ കഴിയില്ലായിരുന്നു. അവർ അത് നിരസിക്കുകയും ചെയ്തു. തുടർന്ന് മറ്റു പാർട്ടികളുടെ വിമർശനം ശക്തമായപ്പോൾ സുബ്ബറെഡ്ഡിയുടെ നിർദ്ദേശത്തെ പാർട്ടിയും അം​ഗീകരിക്കുന്നില്ലെന്നു വന്നു. അമരാവതിയെ തലസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.

കഴിഞ്ഞ മാസം ആന്ധ്രയുടെ ഭരണകാര്യങ്ങൾ നടത്തുന്ന ഓഫീസ് കെട്ടിടങ്ങൾ ഏറ്റെടുക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നതായാണ് റിപ്പോർട്ട്. പുതിയ തലസ്ഥാനം അമരാവതിയിൽ വേണോ വിശാഖപട്ടണത്തു വേണോ എന്നതിൽ ഇപ്പോഴും ആന്ധ്ര തീരുമാനമെടുത്തിട്ടില്ല. അതിൻ്റെ പേരിലുള്ള തർക്കങ്ങളും തുടരുകയാണ്.

സംസ്ഥാന വിഭജനം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ 10 വർഷങ്ങൾക്കിപ്പുറവും അവസാനിക്കാതെ തുടരുകയാണ്. താൻ വിജയിച്ചാൽ വിശാഖപട്ടണം ഭരണ തലസ്ഥാനവും അമരാവതി നിയമനിർമാണ തലസ്ഥാനവും കുർണൂൽ നീതിനിർവഹണ തലസ്ഥാനവുമായി പ്രഖ്യാപിക്കുമെന്ന് ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചിരുന്നെങ്കിലും എക്സിറ്റ് പോൾ ഫലങ്ങൾ അദ്ദേഹത്തിനു അനുകൂലമല്ല. 2019ൽ നിലവിൽവന്ന ആന്ധ്രപ്രദേശ് ഹൈകോടതി
ഇപ്പോൾ അമരാവതിയിലാണ് .