Telangana-Andhra Rains: കനത്ത മഴ; 140 ട്രെയിനുകൾ റദ്ദാക്കി, 97 എണ്ണം വഴിതിരിച്ചു വിട്ടു, മഴക്കെടുതിയിൽ ആന്ധ്ര-തെലങ്കാന

Telangana-Andhra Rains Updates: കനത്ത മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. റോഡിലും റയിൽപാളങ്ങളിലും വെള്ളം കയറിയതോടെ രണ്ട് സംസ്ഥാനങ്ങളിലെയും റോഡ്, റെയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Telangana-Andhra Rains: കനത്ത മഴ; 140 ട്രെയിനുകൾ റദ്ദാക്കി, 97 എണ്ണം വഴിതിരിച്ചു വിട്ടു, മഴക്കെടുതിയിൽ ആന്ധ്ര-തെലങ്കാന

Telangana-Andhra Rains. (Image Credits: PTI)

Published: 

02 Sep 2024 17:39 PM

ന്യൂഡൽഹി: ആന്ധ്രയിലും തെലങ്കാനയിലും ശക്തമായ മഴ (Telangana-Andhra Rains) തുടരുന്നു. മഴക്കെടുതിയിൽ ആന്ധ്രയിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. നിലവിൽ അവിടുത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. റെയിൽ – റോഡ് ഗതാഗതം പലയിടങ്ങളിലും തടസപ്പെട്ടിട്ടുണ്ട്. ഇന്നലെ മുതൽ 140 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. കൂടാതെ 97 എണ്ണം വഴിതിരിച്ചും വിടുകയും ചെയ്തു.

കനത്ത മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. റോഡിലും റയിൽപാളങ്ങളിലും വെള്ളം കയറിയതോടെ രണ്ട് സംസ്ഥാനങ്ങളിലെയും റോഡ്, റെയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കനത്ത മഴയും വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളിൽ ചിലതും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

ALSO READ: കാലാവസ്ഥ മോശമാകുന്നു; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

റദ്ദാക്കിയ ട്രെയിനുകൾ

ഇന്ന് രാവിലെ 06.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22648 കൊച്ചുവേളി – കോർബ എക്സ്പ്രസ്

സെപ്റ്റംബ‍ർ രണ്ടിന് രാവിലെ 8.15ന് ബിലാസ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22815 ബിലാസ്പൂർ – എറണാകുളം എക്സ്പ്രസ്

സെപ്റ്റംബ‍ർ നാലാം തീയതി രാവിലെ 8.30ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22816 എറണാകുളം – ബിലാസ്പൂർ എക്സ്പ്രസ് എന്നിവ റദ്ദാക്കിയതായാണ് റെയിൽവെയുടെ പുതിയ അറിയിപ്പിൽ വിശദീകരിക്കുന്നു.

 

Related Stories
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും അവർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി
Tamil Nadu Students Cleaning Toilets: സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ; തമിഴ്നാട്ടിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ
L&T SN Subrahmanyan Controversy : ‘അദ്ദേഹമൊരു തങ്കപ്പെട്ട മനുഷ്യൻ; ഉദ്ദേശിച്ചത് അതല്ല’; ചെയർമാനെ പ്രതിരോധിച്ച് എൽആൻഡ്ടി എച്ച്ആർ ഹെഡ്
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?