Anna Sebastian’s death: ‘ഇന്ത്യക്കാരെ എന്ത് പണിയുമെടുക്കുന്ന കഴുതകളായാണ് അവർ കാണുന്നത്; പുറത്ത് ഒരാളെയും ഇങ്ങനെ പണിയെടുപ്പിക്കില്ല’; അന്നയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി ടെക്കി

Techie Shares Wife’s Bad Experience : ഇന്ത്യക്കാരെ എന്ത് പണിയുമെടുക്കുന്ന കഴുതകളായും, മുഴുവൻ നേരവും ജോലി ചെയ്യുന്ന ഫാക്ടറിയായുമായാണ് അവർ കാണുന്നതെന്നും ആകാശ് കുറിക്കുന്നു.

Anna Sebastian’s death: ഇന്ത്യക്കാരെ എന്ത് പണിയുമെടുക്കുന്ന കഴുതകളായാണ് അവർ കാണുന്നത്; പുറത്ത് ഒരാളെയും ഇങ്ങനെ പണിയെടുപ്പിക്കില്ല; അന്നയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി ടെക്കി

അന്ന സെബാസ്ത്യൻ. ആകാശ് വെങ്കടസുബ്രമണ്യം ( ​IMAGE – FACEBOOK)

Published: 

21 Sep 2024 07:48 AM

പുണെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റിയന്റെ മരണത്തിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ജോലിസ്ഥലത്ത് അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ചും തൊഴിൽ ചൂഷ്ണത്തെ പറ്റിയും നിരവധി പേരാണ് തുറന്നുപറ‍ഞ്ഞത്. ഇപ്പോഴിതാ ഇ വൈ കമ്പനിക്കെതിരെ അവിടെ ജോലി ചെയ്തിരുന്ന ഒരു യുവതിയുടെ ടെക്കിയായ ഭർത്താവാണ് പ്രതികരണവുമായി രം​​ഗത്ത് എത്തിയത്.

ആകാശ് വെങ്കടസുബ്രമണ്യം എന്ന ടെക്കിയാണ് തന്റെ ഭാര്യയ്ക്കു ഉണ്ടായ ദുരനുഭവങ്ങൾ വിവരിച്ച് ലിങ്ക്ഡ്ഇന്നിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിൽ കമ്പിനിക്കെതിരെ വളരെ രൂക്ഷ വിമർശനാമാണ് ആകാശ് നടത്തിയിരിക്കുന്നത്. തന്റെ ഭാര്യ ഇ വൈ കമ്പനിയിൽ നിന്നും ടോക്സിക്കായ ജോലി സാഹചര്യങ്ങളാൽ രാജി വെച്ചതാണെന്നും, അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ അവളുടെ അവസ്ഥ ഇപ്പോൾ എന്താകുമായിരുന്നുവെന്നും ആകാശ് ചോദിക്കുകയാണ്.

കുറിപ്പിൽ പറയുന്നതിങ്ങനെ: എന്റെ ഭാര്യ ഇ വൈ കമ്പനിയിൽ നിന്നും ടോക്സിക്കായ ജോലി സാഹചര്യങ്ങളാൽ രാജി വെച്ചതാണെന്നും, അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ അവളുടെ അവസ്ഥ ഇപ്പോൾ എന്താകുമായിരുന്നുവെന്നും എനിക്ക് അറിയില്ല. ഇന്ത്യയിലെ പല വലിയ ബഹുരാഷ്ട്ര കമ്പനികളും 18 മണിക്കൂർ ജോലി ചെയ്യുന്നത് നോർമലാണ്. എന്നാൽ ഇന്ത്യക്ക് പുറത്ത് ഒരാളെയും ഇവർ ഇങ്ങനെ പണിയെടുപ്പിക്കില്ലെന്നും ആകാശ് പറയുന്നു. ഇന്ത്യക്കാരെ എന്ത് പണിയുമെടുക്കുന്ന കഴുതകളായും, മുഴുവൻ നേരവും ജോലി ചെയ്യുന്ന ഫാക്ടറിയായുമായാണ് അവർ കാണുന്നതെന്നും ആകാശ് കുറിക്കുന്നു.

Also read-Anna sebastian death: ഞായറാഴ്ച പോലും 16 മണിക്കൂർ ജോലി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്നയുടെ സുഹൃത്ത്

അതേസമയം കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷ വിമർശനമാണ് ആകാശ് നടത്തിയത്. കൃത്യമായി നികുതി വാങ്ങിക്കുന്ന സർക്കാർ ഇത്തരം സംഭവങ്ങളോട് മുഖം തിരിക്കുകയാണ്. തൊഴിലാളികൾ പിരിച്ചുവിടപ്പെടുമ്പോൾ ഇടപെടുന്നില്ല എന്ന് മാത്രമല്ല അപ്പോഴും നികുതികൾ മേടിച്ചുകൊണ്ടേയിരിക്കുകയാണെന്നും ആകാശ് പറയുന്നു. കോർപ്പറേറ്റ് മേഖലയിലെ ജോലി ഭാരം നിയന്ത്രിക്കാനും മറ്റും പുതിയ നിയമങ്ങൾ സർക്കാർ കൊണ്ടുവരണമെന്നും ആകാശ് ആവശ്യപ്പെടുന്നുണ്ട്.

ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ച കുറിപ്പ്
(Image credits: screengrab)

ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇ. വൈ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരുന്നു അന്ന. ഇവിടെ ജോലിക്കെത്തി നാലാം മാസമാണ് അന്ന മരണപ്പെട്ടത്. ഇതിനു പിന്നാലെ അന്നയുടെ അമ്മ അനിത സെബാസ്റ്റ്യന്‍ കമ്പിനിക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. ഉറക്കക്കുറവും സമയം തെറ്റിയുള്ള ഭക്ഷണരീതിയും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്തില്‍ അനിത സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒരു മണിയാകുമായിരുന്നു. ഇതിന് ശേഷവും പണിയെടുക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അമ്മ ചൂണ്ടിക്കാട്ടിയിരുന്നു. മരണശേഷം പോലും അന്നയെ അവഗണിക്കുന്ന മനോഭാവമായിരുന്നു കമ്പനിയുടേതെന്ന് അച്ഛന്‍ സിബി ജോസഫും പറഞ്ഞിരുന്നു.

Related Stories
Uber and Ola: ഒരേ സേവനത്തിന് ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യത്യസ്ത നിരക്ക്; യൂബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്‌
Netaji Subhas Chandra Bose Jayanti 2025: നേതാജി സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത് എവിടെയെന്ന് നരേന്ദ്ര മോദി… കുട്ടികളുടെ ഉത്തരം ഇങ്ങനെ
Republic Day 2025: 1950 മുതൽ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്ത മുഖ്യാതിഥികൾ ആരെല്ലാം?
Kashmir Mystery Illness: കശ്മീരിലെ നി​ഗൂഢ രോ​ഗം; ഒരാളുടെ നില ​ഗുരുതരം, കണ്ടെയിൻമെന്റ് സോണായി ബദാൽ
Minor Rape : മാനസികാസ്വാസ്ഥ്യമുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 50 വയസുകാരൻ പിടിയിൽ
Republic Day 2025 : റിപ്പബ്ലിക് ദിനാഘോഷത്തില്‍ ‘തേന്‍ ഗ്രാമ’ത്തിന്റെ ടാബ്ലോയും; ഒരായിരം പ്രതീക്ഷയില്‍ ഒരു നാട്‌
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി