5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Teachers Day 2024: വീണ്ടും ഒരു അധ്യാപക ദിനം; ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

അദ്ധ്യാപകനും തത്ത്വ ചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ.സർവേപ്പള്ളി രാധാകൃഷ്ണൻ്റെ ജന്മദിനമാണ് അധ്യാപിക ദിനമായി ആചരിക്കുന്നത്.

Teachers Day 2024: വീണ്ടും ഒരു അധ്യാപക ദിനം; ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ അധ്യാപകർക്കായി ആശംസകൾ അറിയിക്കാം
teachers day (image credits: Getty Images)
sarika-kp
Sarika KP | Published: 04 Sep 2024 19:34 PM

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ കാണും ഒരു പ്രിയപ്പെട്ട അധ്യാപികയോ, അധ്യാപികനോ. അത് ചിലപ്പോൾ നമ്മുടെ അച്ഛനെക്കാളും അമ്മയേക്കാളും തുറന്നുസംസാരിക്കാൻ പറ്റുന്ന ഒരാൾ. ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് ആ അധ്യാപികയുടെയോ അധ്യാപകന്റെയോ കഴിവും കൂടിയാണ്. എന്തു നൽകിയാലും ഇതിനു പകരമാകില്ല അതൊന്നും. നമ്മുക്ക് ആകെ നൽകാൻ സാധിക്കുന്നത് നന്ദിയും ആദരവുമാണ്. ഇതിനു വേണ്ടിയുള്ള ദിവസമാണ് നാളെ. അതെ നാളെ സെപ്റ്റംബർ അഞ്ച് അധ്യാപിക ദിനം. ഈ ദിനം രാജ്യമെമ്പാടും സ്‌കൂളുകളിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കാറുള്ളത്. അന്നേ ദിവസം അധ്യാപകരുടെ സഹനത്തെയും അവരുടെ കഴിവുകളെയും ഓർക്കാനും അവർ സമൂഹത്തിന് നൽകിയ സംഭാവനകൾ സ്‌മരിക്കാനും ഒട്ടുമിക്ക വിദ്യാലയങ്ങളും പരിപാടികൾ സംഘടിപ്പിക്കുന്നു.

അദ്ധ്യാപകനും തത്ത്വ ചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ.സർവേപ്പള്ളി രാധാകൃഷ്ണൻ്റെ ജന്മദിനമാണ് അധ്യാപിക ദിനമായി ആചരിക്കുന്നത്. 1962 മുതലാണ് ഈ ദിനം അധ്യാപക ദിനമായി ഇന്ത്യയിൽ ആചരിക്കാൻ തുടങ്ങിയത്. നാളത്തെ തലമുറയെ വാർത്തെടുക്കുന്നതിൽ നല്ലൊരു പങ്കുവഹുക്കുന്നവരാണ് ആധ്യാപകർ. അവർക്കായി നമ്മുക്ക് എന്തെങ്കിലും കൊണ്ടുക്കാൻ പറ്റുന്നുണ്ടെങ്കിൽ ഏറ്റവും അനുയോജ്യമായ ദിനമാണ് നാളെ. കാർഡുകൾ സമ്മാനിച്ചും, പൂക്കൾ നൽകിയും അധ്യാപികർക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചുമൊക്കെ നമ്മുക്ക് അധ്യാപിക ദിനം ആഘോഷിക്കം ഇതിനു പുറമെ പ്രിയപ്പെട്ട അധ്യാപികർക്കായി ആശംസകളും അറിയിക്കാം.

Also read-Teachers’ Day 2024: എന്തുകൊണ്ടാണ് അധ്യാപക ദിനം ഈ ദിവസം തന്നെ ആചരിക്കുന്നത്? ചരിത്രവും പ്രാധാന്യവും അറിയാം

എൻ്റെ ജീവിത യാത്രയിൽ വഴികാട്ടിയായതിന് ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട അധ്യാപികയ്ക്ക് ആശംസകൾ

എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തി തരുന്ന പ്രിയപ്പെട്ട അധ്യാപികയ്ക്ക് അധ്യാപിക ദിനാശംസകൾ നേരുന്നു

ജീവിതത്തിൽ വീണപോയപ്പോള്‍ കൈപിടിച്ചുയർത്തിയ എന്റെ അധ്യാപന് ഈ ദിവസം ആശംസകൾ നേരുന്നു

അധ്യാപകൻ എന്നതിലുപരി ഞങ്ങളുടെയൊക്കെ സുഹൃത്തുകൂടിയായ അധ്യാപകനു അധ്യാപക ദിനാശംസകൾ

മറ്റൊരാളുടെ ഭാരം ലഘൂകരിക്കുന്ന ഒരാളേക്കാൾ വിലയേറിയ ആരും തന്നെ വേറെയില്ല. അതാണ് ഒരു ഗുരുനാഥൻ, അധ്യാപക ദിനാശംസകൾ…!