5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kallakurichi Hooch Tragedy : കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു; ഇതോടെ ആകെ മരണം 64 ആയി

Kallakurichi Hooch Tragedy One More Death : കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ ആകെ മരണം 64 ആയി. പുതുച്ചേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹേഷ് ആണ് 64ആമത്തെ ഇര. ഇന്നലെ രാത്രിയാണ് മഹേഷ് മരിച്ചത്. സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.

Kallakurichi Hooch Tragedy : കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു; ഇതോടെ ആകെ മരണം 64 ആയി
Kallakurichi Hooch Tragedy (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 28 Jun 2024 07:41 AM

തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ (Kallakurichi Hooch Tragedy) ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു. പുതുച്ചേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹേഷ് ആണ് ഇന്നലെ രാത്രി മരിച്ചത്. ഇതോടെ, വിഷമദ്യ ദുരന്തത്തിലെ ആകെ മരണം 64 ആയി. വിവിധ ആശുപത്രികളിലായി 87 പേർ ഇപ്പോഴും ചികിത്സയിലാണ്.

മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. എംകെ സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യവുമായി അണ്ണാഡിഎംകെ ഇന്നലെ നിരാഹാരസമരം നടത്തിയിരുന്നു. സഭയിൽ നിന്ന് സസ്പൻഡ് ചെയ്തതിലും പ്രതിഷേധമുയർന്നു. ഡിഎംകെയും നാം തമിഴർ കക്ഷിയും അണ്ണാഡിഎംകെയ്ക്ക് പിന്തുണ നൽകുകയും ചെയ്തു. പ്രതിഷേധം കൂടുതൽ ശക്തമാക്കാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ഹർജി മദ്രാസ് ഹൈക്കോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കും.

കേസിലെ മുഖ്യപ്രതി ഈ മാസം 21ന് അറസ്റ്റിലായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ചിന്നദുരൈ ആണ് അറസ്റ്റിലായത്. ഇയാള്‍ നൂറിനടുത്ത് വ്യാജമദ്യ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കടലൂരിനടുത്ത് നിന്നാണ് ചിന്നദുരൈയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഗോവിന്ദരാജ്, ദാമോദരന്‍, വിജയ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Also Read: Kallakurichi Hooch Tragedy: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ, ഇയാൾ പല കേസുകളിലും പ്രതി

വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകള്‍ ഉള്ള ഒരാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി കുറ്റകൃത്യങ്ങള്‍ തുടരുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നാട്ടുകാര്‍ ഉന്നയിച്ചത്. ചിന്നദുരൈയെ അറസ്റ്റ് ചെയ്യണമെന്ന് അന്ന് തന്നെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ലോഡിങ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. മദ്യം കഴിച്ചവരില്‍ ചിലര്‍ക്ക് പെട്ടെന്ന് കാഴ്ചശക്തി കുറയുകയും. കഠിനമായ ഛര്‍ദ്ദിയും വയറു വേദനയും അനുഭവപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ, സംഭവം വിഷമദ്യ ദുരന്തമല്ലെന്ന് പറഞ്ഞ ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജാതവത്തിനെ സ്ഥലംമാറ്റിയിരുന്നു. പകരം മറ്റൊരാളെ നിയമിച്ചു. സംഭവത്തിന് പിന്നാലെ കള്ളക്കുറിച്ചി എസ്പി സമയ് സിങ് മീനയെ പദവിയില്‍ നിന്നും നീക്കി പകരം രജത് ചതുര്‍ വേദിയെ നിയമിച്ചിരുന്നു.

ഈ മാസം 18, ചൊവ്വാഴ്ച രാത്രിയാണ് മദ്യം വിതരണം ചെയ്തത്. തുടര്‍ന്ന് മദ്യം കഴിച്ചവര്‍ക്ക് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

2019-ൽ രൂപീകൃതമായ തമിഴ്നാട്ടിലെ ജില്ലകളിലൊന്നാണ് കള്ളകുറിച്ചി. വിലുപ്പുറം, കടലൂർ, സേലം ജില്ലകളുമായി അതിര് പങ്കിടുന്ന ജില്ല നിലവിൽ വന്നത് 2019 നവംബർ 26-നാണ്. നേരത്തെ വിലുപ്പുറം ജില്ലയുടെ ഭാഗമായിരുന്നു കള്ളകുറിച്ചി. 3440.8 ചതുരശ്ര കി.മി ആണ് ജില്ലയുടെ ആകെ വിസ്തീർണം. 7 താലൂക്കുകളുള്ള 2 റവന്യൂ ഡിവിഷനുകളും 412 ഗ്രാമപഞ്ചായത്തുകളെ ഉൾക്കൊള്ളുന്ന ജില്ലയുടെ ആസ്ഥാനവുംകള്ള കുറിച്ചി തന്നെയാണ്.

 

Stories