Uma Ramanan passed away: തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തി ഉമ നാരായണൻ അവസാനമായി പാടിയത്. മണി ശർമ ആയിരുന്നു ഗാനത്തിന് സംഗീതം നൽകിയത്.
ചെന്നൈ: തമിഴകത്തിൻ്റെ പ്രിയ പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ ഇന്നലെയായിരുന്നു മരണം. മരണകാരണം എന്താണ് എന്ന കാര്യത്തിൽ വ്യക്തമായിട്ടില്ല. ഗായകൻ എ വി രമണൻ ആണ് ഭർത്താവ്. മകൻ വിഘ്നേഷ്. പ്രിയ ഗായികയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.
തമിഴ് സിനിമകളിലെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദം നൽകിയ വ്യക്തിയാണ് ഉമ നാരായണൻ. 1977ൽ ശ്രീകൃഷ്ണലീല എന്ന ഗാനത്തോടെയാണ് ഉമ പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഭർത്താവിന് ഒപ്പമായിരുന്നു ഗാനാലാപനം. ഭർത്താവിനൊപ്പം നിരവധി കച്ചേരികളിലും ഉമ പങ്കെടുത്തിട്ടുണ്ട്. മുപ്പത്തി അഞ്ച് വർഷത്തിൽ ആറായിരത്തിലേറെ കച്ചേരികൾ ഉമ നാരായണൻ നടത്തിയിട്ടുണ്ട്.
ഇളയരാജയുമായുള്ള കൂട്ടുകെട്ട് ആയിരുന്നു ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. നൂറോളം ഗാനങ്ങൾ ഇളയരാജയ്ക്ക് ഒപ്പം ഉമ പാടിയിട്ടുണ്ട്. ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയ പാട്ടുകൾ ഇതിൽ ശ്രദ്ധേയമാണ്. വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് ഉമ അവാസനമായി പാടിയത്. മണി ശർമ ആയിരുന്നു ഗാനത്തിന് സംഗീതം നൽകിയത്.