Illicit Liquor: കേരളത്തില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 5,000 ലിറ്റര്‍ വ്യാജമദ്യം പിടികൂടി

Tamil Nadu Police Seized 5000 Liters of Illicit Liquor: പിടിച്ചെടുത്ത 5,000 ലിറ്റര്‍ സ്റ്റോക്കില്‍ നിന്നും ഏകദേശം 20,000 ലിറ്റര്‍ മദ്യം നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഓരോ ലിറ്റര്‍ അസംസ്‌കൃത മദ്യത്തിനും നാല് ലിറ്റര്‍ വെള്ളം ചേര്‍ക്കാവുന്നതാണ്. അങ്ങനെയാണെങ്കില്‍ 20,000 ലിറ്റര്‍ മദ്യം നിര്‍മിക്കാന്‍ സാധിക്കുമെന്ന് പോലീസ് പറഞ്ഞു.

Illicit Liquor: കേരളത്തില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 5,000 ലിറ്റര്‍ വ്യാജമദ്യം പിടികൂടി

വ്യാജമദ്യം പിടികൂടി

shiji-mk
Published: 

19 Feb 2025 20:23 PM

കോയമ്പത്തൂര്‍: കേരളത്തില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന വ്യാജമദ്യം പിടികൂടി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വെച്ചാണ് മദ്യം പിടികൂടിയത്. തമിഴ്‌നാട് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന മദ്യം പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പിടിച്ചെടുത്ത 5,000 ലിറ്റര്‍ സ്റ്റോക്കില്‍ നിന്നും ഏകദേശം 20,000 ലിറ്റര്‍ മദ്യം നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഓരോ ലിറ്റര്‍ അസംസ്‌കൃത മദ്യത്തിനും നാല് ലിറ്റര്‍ വെള്ളം ചേര്‍ക്കാവുന്നതാണ്. അങ്ങനെയാണെങ്കില്‍ 20,000 ലിറ്റര്‍ മദ്യം നിര്‍മിക്കാന്‍ സാധിക്കുമെന്ന് പോലീസ് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലെ അതിര്‍ത്തികളിലുള്ള കര്‍ശനമായ പരിശോധനകള്‍ ഒഴിവാക്കുന്നതിനായി കോയമ്പത്തൂര്‍ വെയര്‍ഹൗസില്‍ മദ്യം താത്കാലികമായി സൂക്ഷിക്കുകയായിരുന്നുവെന്ന് പിടിയിലായ പ്രതികളില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞു.

മലയാളികളായ രജിത് കുമാര്‍, ജോണ്‍ വിക്ടര്‍, ഒണ്ടിപുതൂര്‍ സ്വദേശി പ്രഭാകര്‍ എന്നിവരാണ് പിടിയിലായത്. വെയര്‍ഹൗസില്‍ നിന്നും ചെറിയ വാഹനങ്ങളിലാക്കിയ ശേഷമാണ് മദ്യം കേരളത്തിലെത്തിക്കുന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

മദ്യം എവിടെ നിന്നാണ് നിര്‍മിച്ചതെന്ന് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ നമ്പറും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

കള്ളക്കടത്ത് സംഘത്തിന്റെ നേതാവിനായുള്ള തെരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. അനധികൃത മദ്യനിര്‍മാണത്തില്‍ ഒട്ടനവധിയാളുകള്‍ പങ്കാളികളാണെന്നാണ് സംശയം. കേരളത്തിലെ അനധികൃത മദ്യത്തിന്റെ ഒഴുക്കിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

Also Read: POCSO Case: പൊതു ശൗചാലയത്തിൽ വെച്ച് 10 വയസുകാരിയെ പീഡിപ്പിച്ചു; കരച്ചിൽ കേട്ട് വാതിൽ തള്ളിത്തുറന്ന അമ്മ കണ്ടത് വിവസ്ത്രനായ യുവാവിനെ

വ്യാജമദ്യം വിവിധ ഔട്ട്‌ലെറ്റുകളിലെത്തിച്ച് മായം ചേര്‍ത്ത് വില്‍ക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും അനധികൃത മദ്യവ്യാപാരം തടയുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അത്തരത്തിലുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്നും പോലീസ് വ്യക്തമാക്കി.

Related Stories
Pakistan Shelling: ഷെല്ലാക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍; 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടു, 43 പേര്‍ക്ക് പരിക്ക്
Operation Sindoor: പ്രത്യാക്രമണം കൃത്യമായ ശ്രദ്ധയോടെ; ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി
Weapons Of India: കരുത്തിലും ആയുധശേഖരത്തിലും ഇന്ത്യ മുന്നില്‍ തന്നെ; പട നയിക്കുന്നവര്‍ ഇവരെല്ലാം
സർജിക്കൽ സ്ട്രൈക്കും, ബാലക്കോട്ടും, മേഘ ദൂതും; ഇന്ത്യയുടെ നിർണായക സൈനീക ഓപ്പറേഷനുകൾ
Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; ‘ഇത് അഭിമാന നിമിഷം, പാക്കിസ്ഥാൻ പ്രതീക്ഷിക്കാത്ത തിരിച്ചടി’; സേനയെ അഭിനന്ദിച്ച് മോദി
Operation Sindoor: 25 മിനിറ്റില്‍ 70 ഭീകരരെ വധിച്ച് ഇന്ത്യ; മസൂദ് അസറിന്റെ അടിവേരുള്‍പ്പെടെ തകര്‍ന്നതായി റിപ്പോര്‍ട്ട്‌
സ്ത്രീകൾക്ക് ഇന്ത്യൻ സൈന്യത്തിൽ എങ്ങനെ ചേരാം?
ഇന്ത്യയുടെ മോക്ക് ഡ്രില്‍ ചരിത്രം ഇതുവരെ
ഈ സമയങ്ങളിൽ മിണ്ടാതിരിക്കുന്നത് നല്ലത്
ഉയർന്ന ബിപിയാണോ തലവേദനയ്ക്ക് കാരണം! എങ്ങനെ മനസ്സിലാക്കാം