Three Language Row : രൂപയുടെ ചിഹ്നം ഹിന്ദിയിൽ വേണ്ട തമിഴിൽ മതി; ബജറ്റിലെ രൂപ ചിഹ്നത്തിന് മാറ്റം വരുത്തി സ്റ്റാലിൻ
ഹിന്ദിയിലെ രൂപ ചിഹ്നം (₹) മാറ്റി തമിഴിൽ രൂബയ് (ரூ) എന്നാണ് തമിഴ്നാട് സർക്കാർ ബജറ്റിനൊപ്പം ചേർത്തിരിക്കുന്നത്.

ചെന്നൈ: തമിഴ്നാട്ടിൽ ചർച്ചയാകുന്ന ത്രിഭാഷ വിവാദം മറ്റൊരു തലത്തിലേക്ക്. ഹിന്ദിയിലുള്ള രൂപ ചിഹ്നം (₹) മാറ്റി തമിഴിൽ രൂബയ് (ரூ) എന്ന് ഡിഎംകെയുടെ എം കെ സ്റ്റാലിൻ നയിക്കുന്ന തമിഴ്നാട് സർക്കാർ. ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കുവെച്ച വീഡിയോയിലാണ് ചിഹ്നം മാറ്റിയതായി കണ്ടെത്തിയത്. നാളെ മാർച്ച് 14-ാം തീയതി വെള്ളിയാഴ്ചയാണ് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള തമിഴ്നാട് സർക്കാരിൻ്റെ ബജറ്റ് അവതരിപ്പിക്കുക.
തമിഴ്നാട്ടിലെ എല്ലാം വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്നതും വ്യാപക വികസനം ഉറപ്പാക്കാനും എന്ന കുറിപ്പോടെയാണ് സ്റ്റാലിൻ രൂപ ചിഹ്നം മാറ്റികൊണ്ടുള്ള പോസ്റ്റ് സ്റ്റാലിൻ എക്സിൽ പങ്കുവെച്ചത്. ദ്രാവിഡ മോഡൽ, ടിഎൻബജറ്റ്2025 എന്നിങ്ങിനെ ഹാഷ്ടാഗോടെയാണ് തമിഴ്നാട് മുഖ്യമന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എം കെ സ്റ്റാലിൻ എക്സിൽ പങ്കുവെച്ച വീഡിയോ
ഇതാദ്യമായിട്ടാണ് രാജ്യത്തെ ഒരു സംസ്ഥാനം ഔദ്യോഗിക രൂപ ചിഹ്നത്തെ നിരസിക്കുന്നത്. എന്നാൽ ബജറ്റിൻ്റെ ലോഗോയിൽ മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത്, തമിഴ് ഭാഷയ്ക്ക് കൂടുതൽ പരിഗണിന നൽകാനും കൂടിയാണ് ഈ നീക്കമെന്ന് ഡിഎംകെ വക്താവ് എ ശരവണൻ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഈ നീക്കത്തെ വിഡ്ഢിത്തമെന്നാണ് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ വിശേഷിപ്പിച്ചത്.
കേന്ദ്ര സർക്കാരിൻ്റെ ദേശീയ വിദ്യാഭ്യാസ നയത്തെയും ത്രിഭാഷ നയത്തെയിനെതിരുയള്ള തമിഴ്നാട് സർക്കാരിൻ്റെ തുറന്നയുദ്ധമാണ് രൂപയിലെ ചിഹ്ന മാറ്റം. എൻഇപി പ്രകാരമുള്ള ത്രിഭാഷ നയം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമമായിട്ടാണ് ഡിഎംകെ ആരോപിക്കുന്നത്. എന്നാൽ എൻഇപി പ്രകാരം ഭാഷകൾ ഏതായിരിക്കണെന്ന് തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കാണ് അവകാശമുള്ളത്.
Updating…