5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Firecracker Factory Explosion: തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ വൻപൊട്ടിത്തെറി; ആറ് മരണം

Firecracker Factory Explosion At Tamil Nadu: വിരുദുനഗർ ജില്ലയിലെ സത്തൂർ താലൂക്കിലെ അപ്പയ്യാനിക്കൻപട്ടി ഗ്രാമത്തിലാണ് സംഭവം. സായ്‌നാഥ് പടക്കനിർമാണ യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനത്തിനായി അ​ഗ്നിരക്ഷാ സേന സ്ഥലത്തെത്തി. മറ്റ് തൊഴിലാളികൾ കെട്ടിടത്തിൽ കുടിങ്ങികിടപ്പുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്. തീ അണയ്ക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമുള്ള പരിശ്രമം തുടരുകയാണ്.

Firecracker Factory Explosion: തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ വൻപൊട്ടിത്തെറി; ആറ് മരണം
അപകടം നടന്ന സ്ഥലം.Image Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 04 Jan 2025 13:29 PM

വിരുദുനഗർ: തമിഴ്‌നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് മരണം (explosion at firecracker manufacturing factory). സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണെന്നാണ് വിവരം. പടക്കം ഉൽപ്പാദിപ്പിക്കുന്നതിനായി രാസവസ്തുക്കൾ കലർത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ യൂണിറ്റിനുള്ളിലെ മൂന്ന് വർക്കിംഗ് ഷെഡുകളും തകർന്നു.

വിരുദുനഗർ ജില്ലയിലെ സത്തൂർ താലൂക്കിലെ അപ്പയ്യാനിക്കൻപട്ടി ഗ്രാമത്തിലാണ് സംഭവം. ബാലാജി എന്നയാളുടെ കീഴിലുള്ള സായ്‌നാഥ് പടക്കനിർമാണ യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനത്തിനായി അ​ഗ്നിരക്ഷാ സേന സ്ഥലത്തെത്തി. മറ്റ് തൊഴിലാളികൾ കെട്ടിടത്തിൽ കുടിങ്ങികിടപ്പുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്. തീ അണയ്ക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമുള്ള പരിശ്രമം തുടരുകയാണ്.

അപകടകാരണം എന്താണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഷോട്ട് സർക്യൂട്ടോ പടക്കനിർമാണ സാമഗ്രികൾ തമ്മിൽ ഉരസിയപ്പോഴുണ്ടായ തീപ്പൊരിയാണോ അപകടത്തിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് അധികൃതർ. വേൽമുരുകൻ, നാഗരാജ്, കണ്ണൻ, കാമരാജ്, ശിവകുമാർ, മീനാക്ഷിസുന്ദരം എന്നിവരാണ് സ്‌ഫോടനത്തിൽ മരിച്ചത്. കൂടാതെ, 90 ശതമാനം പൊള്ളലേറ്റ മറ്റൊരാളെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാക്കക്കരപ്പട്ടി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. സെൻട്രൽ എക്‌സ്‌പ്ലോസീവ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് (സിഇഡി) ലൈസൻസുള്ള ഈ ഫാക്ടറിയിൽ 35 മുറികളിലായി 80-ലധികം തൊഴിലാളികൾ ഫാൻസി പടക്കങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

സമാന സംഭവം

2024 മെയ് മാസത്തിൽ വിരുദുനഗർ ജില്ലയിലെ ശിവകാശിയിലെ സെങ്കമലപ്പട്ടിക്ക് സമീപമുള്ള പടക്ക നിർമാണ യൂണിറ്റിലുണ്ടായ അപകടത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് തൊഴിലാളികൾ മരിച്ചിരുന്നു. സംഭവത്തിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഏഴ് മുറികൾ പൂർണമായും കത്തിനശിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരിയിലും വിരുദുനഗറിലെ പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.