Lok Sabha Election 2024: അണ്ണാമലൈയ്ക്ക് പിറന്നാൾ സമ്മാനമായി കോയമ്പത്തൂരിൽ അധികാരം ലഭിക്കുമോ?
Tamil Nadu Lok sabha election result 2024 : 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദ്രാവിഡ കോട്ടയായ തമിഴ്നാട്ടിൽ ചുവടുറപ്പിക്കാൻ ബി ജെ പി പരമാവധി ശ്രമിച്ചതിനാൽ രാഷ്ട്രീയ വിശകലന വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്.
കോയമ്പത്തൂർ: ലോക്സഭാ ഇലക്ഷൻ 2024 വോട്ടെണ്ണൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ തമിഴ്മക്കൾ ആകാംക്ഷയോടെ നോക്കുന്ന മണ്ഡലമാണ് കോയമ്പത്തൂർ. അവിടെ രതീയ ജനതാ പാർട്ടിയുടെ അനുയായികൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് തങ്ങളുടെ നേതാവ് അണ്ണാമലൈയുടെ ലീഡിലേക്കാണ്. നാൽപത-ാം പിറന്നാൾ ആഘോഷിക്കുന്ന അണ്ണാമലൈയ്ക്ക് ലഭിക്കുന്ന പിറന്നാൾ സമ്മാനമായി മാറുമോ വിജയം എന്നും തമിഴ് മക്കൾ ഉറ്റു നോക്കുന്നു.
തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ എക്‌സിറ്റ് സർവേകൾ അദ്ദേഹത്തിന്റെ വിജയ സാധ്യതകൾ ഉറപ്പിക്കുന്നുണ്ട്. എന്നാലും ഡി എം കെ സ്ഥാനാർത്ഥി പി ഗണപതി രാജ്‌കുമാറും എ ഐ എ ഡി എം കെയുടെ സിങ്കായി ജി രാമചന്ദ്രനും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ രാവിലെ 8 മണിക്കു തന്നെ ആരംഭിച്ചിട്ടുണ്ട് . 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദ്രാവിഡ കോട്ടയായ തമിഴ്നാട്ടിൽ ചുവടുറപ്പിക്കാൻ ബി ജെ പി പരമാവധി ശ്രമിച്ചതിനാൽ രാഷ്ട്രീയ വിശകലന വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. തമിഴ്‌നാട്ടിൽ ഡി എം കെ 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നതായാണ് ആദ്യഘട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.