MK Stalin: മണ്ഡല പുനർനിർണയം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടി എം.കെ. സ്റ്റാലിന്‍

MK Stalin Writes to PM Narendra Modi: കഴിഞ്ഞ മാസം 22ന് ചെന്നൈയിൽ നടത്തിയ സംയുക്ത കർമസമിതിയോഗത്തിലെ (ജെഎസി) ഉദ്ഘാടന യോഗത്തിനിടെ നടന്ന തീരമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാലിൻ പ്രധാനമന്ത്രിയെ കാണാനൊരുങ്ങുന്നത്.

MK Stalin: മണ്ഡല പുനർനിർണയം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടി എം.കെ. സ്റ്റാലിന്‍

M K Stalin

Updated On: 

03 Apr 2025 07:35 AM

ചെന്നൈ: മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ച് സംസാരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനൊരുങ്ങുന്നു. വിവിധരാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള എംപിമാർക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിക്കാനാണ് തീരുമാനം. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടികൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. മണ്ഡല പുനർനിർണയം സംബന്ധിച്ച് ആശങ്കകൾ വിശദീകരിക്കുന്ന നിവേദനം പ്രധാനമന്ത്രിക്ക്‌ നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു.

അതിര്‍ത്തി നിര്‍ണ്ണയത്തെക്കുറിച്ചുള്ള ഒരു ബഹുകക്ഷി ബഹു-സംസ്ഥാന ചര്‍ച്ചയ്ക്ക് ചെന്നൈയില്‍ ആതിഥേയത്വം വഹിച്ചതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് സ്റ്റാലിൻ്റെ ഈ അഭ്യര്‍ത്ഥന.എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സ്റ്റാലിൻ ഇക്കാര്യം അറിയിച്ചത്. ചെന്നൈയിൽ നടന്ന ന്യായമായ അതിർത്തി നിർണ്ണയത്തിനായുള്ള ജോയിന്റ് ആക്ഷൻ കമ്മിറ്റി (ജെഎസി) യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കുന്നതിനാണ് കൂടിക്കാഴ്ച നടത്തുന്നതെന്ന് എക്‌സിൽ സ്റ്റാലിൻ കുറിച്ചു.

Also Read:വഖഫ് ബില്ല് കഴിഞ്ഞാല്‍ അടുത്തത് ചര്‍ച്ച് ബില്ല്: ഹൈബി ഈഡന്‍

കഴിഞ്ഞ മാസം 22ന് ചെന്നൈയിൽ നടത്തിയ സംയുക്ത കർമസമിതിയോഗത്തിലെ (ജെഎസി) ഉദ്ഘാടന യോഗത്തിനിടെ നടന്ന തീരമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാലിൻ പ്രധാനമന്ത്രിയെ കാണാനൊരുങ്ങുന്നത്. കേരളം, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും കർണാടക ഉപമുഖ്യമന്ത്രിയും സ്റ്റാലിൻ വിളിച്ചു ചേർത്ത കർമസമിതി യോഗത്തിൽ പങ്കെടുത്തിരുന്നു. സമിതിയെ പ്രതിനിധാനംചെയ്ത് കൂടിക്കാഴ്ച നടത്താൻ സമയം അനുവദിക്കണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Stories
Man Kills Daughter: ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ജീവിക്കാൻ വീടു വിട്ടിറങ്ങി; 20 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ്
Tahawwur Rana: തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ഇനി 18 ദിവസത്തെ ചോദ്യം ചെയ്യല്‍
Bombay High Court: നാത്തൂൻ കടിച്ച് പരിക്കേല്പിച്ചെന്ന് പരാതി; പല്ല് മാരകായുധമല്ലെന്ന് ബോംബെ ഹൈക്കോടതി
Menstruating Student: ആർത്തവമുള്ള വിദ്യാർഥിനിയെ പരീക്ഷ എഴുതിപ്പിച്ചത് ക്ലാസ് മുറിക്ക് പുറത്ത്; പ്രിൻസിപ്പലിന് സസ്പെൻഷൻ
Tahawwur Hussain Rana: തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു? ചോദ്യം ചെയ്യാൻ എൻഐഎ, കനത്ത സുരക്ഷയിൽ ഡൽഹി
ChatGPT: ചാറ്റ് ജിപിടി സുരക്ഷിതമോ? ചെടിയെ പറ്റിയുള്ള ചോദ്യം, ലഭിച്ചത് മറ്റൊരു വ്യക്തിയുടെ വിവരങ്ങൾ; ഞെട്ടിക്കുന്ന അനുഭവം പങ്ക് വെച്ച് യുവതി
രാത്രിയില്‍ നഖം വെട്ടരുതെന്ന് പറയാന്‍ കാരണം?
ചെറുപയറിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്
ശരീരഭാരം കുറയ്ക്കാന്‍ ഈ നട്‌സുകള്‍ കഴിക്കാം
ആർത്തവമുള്ള സ്ത്രീ തൊട്ടാൽ ചെടി വാടുമോ?