BSP Chief K Armstrong: തമിഴ്‌നാട്ടിലെ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ്റെ കൊലപാതകം: പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

BSP Chief K Armstrong Murder: ജൂലൈ അഞ്ചിനാണ് ആറംഗ സംഘത്തിൻ്റെ ആക്രമണത്തിൽ ആംസ്ട്രോങ് കൊല്ലപ്പെടുന്നത്. ദേശീയതലത്തിൽ തന്നെ ചർച്ചയായ വിഷയമാണ് ആംസ്ട്രോങ്ങിൻ്റെ കൊലപാതകം. രാഹുൽഗാന്ധി അടക്കമുള്ള നേതാക്കൾ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി രം​ഗത്തെത്തിയിരുന്നു.

BSP Chief K Armstrong: തമിഴ്‌നാട്ടിലെ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ്റെ കൊലപാതകം: പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Tamil Nadu BSP chief K Armstrong.

Published: 

14 Jul 2024 12:18 PM

ചെന്നൈ: തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിനെ (BSP Chief K Armstrong) കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ചെന്നൈയിലെ മാധവരാമിന് സമീപത്തുവെച്ച് നടന്ന ഏറ്റുമുട്ടലിലാണ് (Encounter) തിരുവെങ്കടം എന്നയാൾ കൊല്ലപ്പെട്ടത്. കൊലക്കേസിലെ 11 പ്രതികളിൽ ഒരാളാണ് തിരുവെങ്കടം. ജൂലൈ അഞ്ചിനാണ് ആറംഗ സംഘത്തിൻ്റെ ആക്രമണത്തിൽ ആംസ്ട്രോങ് കൊല്ലപ്പെടുന്നത്.

രാത്രി ഏഴരയോടെ പെരമ്പൂരിലെ വീട്ടിലേക്കു വാഹനത്തിൽ വരുന്നതിനിടെ സാന്തയപ്പൻ സ്ട്രീറ്റിൽ ആറംഗ സംഘം ആംസ്‌ട്രോങ്ങിൻ്റെ വാഹനം തടഞ്ഞുനിർത്തി ഇദ്ദേഹത്തെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ഗ്രീംസ് റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് പാർട്ടിപ്രവർത്തകർക്കും വെട്ടേറ്റ് പരിക്കേറ്റിരുന്നു.

ALSO READ: ലോക്‌സഭ സ്പീക്കറുടെ മകളെ അപകീർത്തിപ്പെടുത്തി; ധ്രുവ് റാഠിക്കെതിരേ പോലീസ് കേസ്

ദേശീയതലത്തിൽ തന്നെ ചർച്ചയായ വിഷയമാണ് ആംസ്ട്രോങ്ങിൻ്റെ കൊലപാതകം. രാഹുൽഗാന്ധി അടക്കമുള്ള നേതാക്കൾ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി രം​ഗത്തെത്തിയിരുന്നു. ബിഎസ്പി അധ്യക്ഷ മായാവതിയും പാർട്ടി കോ-ഓർഡിനേറ്റർ ആകാശ് ആനന്ദും അനുശോചനം അറിയിച്ചിരുന്നു. ഒരു ദേശീയപാർട്ടിയുടെ പ്രധാനനേതാവ് ഇത്തരത്തിൽ കൊല്ലപ്പെട്ടുവെന്നത് സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതിന് ഉദാഹരണമാണെന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി ആരോപിച്ചിരുന്നു. ഡിഎംകെ സർക്കാരിന്റെ വീഴ്ചയാണിതെന്നും പളനിസ്വാമി പറഞ്ഞു.

അതേസമയം ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. വസതിയിലെത്തിയ മുഖ്യമന്ത്രി ആംസ്ട്രോങ്ങിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കൊലപാതകക്കേസിലെ അന്വേഷണ പുരോഗതി ഉൾപ്പെടെയുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിനും ഡിജിപിക്കും ദേശീയ പട്ടികജാതി കമ്മിഷൻ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

Related Stories
Bail Conditions ​In India: കയ്യിൽ കിട്ടിയ ജാമ്യം കളഞ്ഞുകുളിക്കാൻ ‘കയ്യിലിരിപ്പ്’ ധാരാളം; കുട്ടിക്കളിയല്ല ജാമ്യ വ്യവസ്ഥകൾ 
നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍