Tahawwur Rana: തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ഇനി 18 ദിവസത്തെ ചോദ്യം ചെയ്യല്‍
Tahawwur Rana In NIA Custody: റാണയെ ഇന്ത്യയില്‍ എത്തിച്ചതിന് പിന്നാലെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച അപേക്ഷ രാത്രി പത്തരയോടെയാണ് പരിഗണിച്ചത്. എന്‍ഐഎ ജഡ്ജി ചന്ദേര്‍ ജിത് സിങ്ങിന്റേതാണ് നടപടി. ഡല്‍ഹി ലീഗല്‍ സര്‍വീസസ് അതോറിറ്റി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ പിയുഷ് സച്ച്‌ദേവയാണ് റാണയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രണ കേസിലെ മുഖ്യപ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് നടപടി. 18 ദിവസമാണ് കസ്റ്റഡി കാലാവധി. പിന്നാലെ എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. 20 ദിവസത്തെ കസ്റ്റഡി കാലാവധിയായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.
റാണയെ ഇന്ത്യയില്‍ എത്തിച്ചതിന് പിന്നാലെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച അപേക്ഷ രാത്രി പത്തരയോടെയാണ് പരിഗണിച്ചത്. എന്‍ഐഎ ജഡ്ജി ചന്ദേര്‍ ജിത് സിങ്ങിന്റേതാണ് നടപടി. ഡല്‍ഹി ലീഗല്‍ സര്‍വീസസ് അതോറിറ്റി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ പിയുഷ് സച്ച്‌ദേവയാണ് റാണയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
ഭീകരാക്രമണ കേസിലെ ഒന്നാം പ്രതിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് റാണയുമായി ഓപ്പറേഷനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നതായി എന്‍ഐഎ കോടതിയില്‍ പറഞ്ഞു. ഹെഡ്‌ലിയുടെ മൊഴി ഉള്‍പ്പെടെയുള്ള തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. കസ്റ്റഡി കാലയളവില്‍ റാണയെ വിശദമായി ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ നീക്കം.




ഇന്ത്യയ്ക്ക് കൈമാറുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് റാണ നല്‍കിയ ഹരജി യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഇവിടേക്ക് എത്തിക്കുന്നതിനുള്ള നിയമതടസങ്ങള്‍ നീങ്ങിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്താവളത്തിലാണ് റാണയെ കഴിഞ്ഞ ദിവസം (ഏപ്രില്‍ 10) ഡല്‍ഹിയിലെത്തിച്ചത്.
Also Read: Tahawwur Hussain Rana: തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു? ചോദ്യം ചെയ്യാൻ എൻഐഎ, കനത്ത സുരക്ഷയിൽ ഡൽഹി
ഡല്‍ഹി വിമാനത്താവളത്തിലെത്തിയ റാണയുടെ അറസ്റ്റ് അവിടെ വെച്ച് രേഖപ്പെടുത്തുകയും രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെയാണ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. യുഎസ് കോടതിയില്‍ എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ ദായന്‍ കൃഷ്ണന്‍ തന്നെയായിരിക്കും ഇന്ത്യിലും വിചാരണയ്ക്ക് ഹാജരാകുന്നത്. അഡ്വ. നരേന്ദര്‍ മാനിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ആഭ്യന്തര മന്ത്രാലയം നിയമിച്ചിട്ടുമുണ്ട്.