Swati maliwal : സ്വാതി മലിവാൾ കേസിൽ തൻ്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ കെജരിവാൾ രംഗത്ത്
Arvind kejriwal: എന്തിനാണു പൊലീസ് അവരെ ചോദ്യം ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. യുദ്ധം തന്നോടാണ് വേണ്ടതെന്നും കെജരിവാൾ തുറന്നടിച്ചു.
ന്യൂഡൽഹി: സ്വാതി മലിവാളിനെ കയ്യേറ്റം ചെയ്ത വിഷയത്തിൽ തന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കത്തിനെതിരെ അരവിന്ദ് കേജ്‌രിവാൾ രംത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ അതിർത്തികളും ലംഘിക്കുകയാണെന്നു അദ്ദേഹം തുറന്നടിച്ചു.
പ്രായമേറെയുള്ള, അസുഖബാധിതരായ തന്റെ മാതാപിതാക്കളെ അദ്ദേഹം ഉന്നംവച്ചിരിക്കുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു. അമ്മയ്ക്കു രോഗങ്ങളുമുണ്ടെന്നും ആശുപത്രിവാസത്തിനു ശേഷം അമ്മ വീട്ടിലെത്തിയ ദിവസമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു. 85കാരനായ പിതാവിനും ആരോഗ്യ പ്രശ്നങ്ങളുണ്ട്.
ALSO READ – സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; കെജരിവാളിന്റെ സെക്രട്ടറി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ
എന്തിനാണു പൊലീസ് അവരെ ചോദ്യം ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. യുദ്ധം തന്നോടാണ് വേണ്ടതെന്നും കെജരിവാൾ തുറന്നടിച്ചു. തന്റെ മാതാപിതാക്കളെ അതിൽ നിന്നൊഴിവാക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. സ്വാതി മലിവാളിനെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ അരവിന്ദ് കേജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ് ശ്രമിച്ചിരുന്നെങ്കിലും ഇപ്പോൾ ചോദ്യം ചെയ്യുന്നില്ലെന്ന് ഇന്നലെ രാവിലെ അറിയിച്ചിരുന്നു.
കെജരിവാളിന്റെ സെക്രട്ടറി ബിഭവ് കുമാർ തന്നെമർദ്ദിച്ചു എന്ന ആരോപണത്തിൽ സ്വാതി ഉറച്ചു നിൽക്കുകയാണ്. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗത്വം എന്തുവന്നാലും രാജിവയ്ക്കില്ലെന്നും സ്വാതി വ്യക്തമാക്കി.