സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; കെജരിവാളിന്റെ സെക്രട്ടറി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

Swati Maliwal assault case: ആക്രമണം സംബന്ധിച്ചുള്ള ചോദ്യം ചെയ്യലിന് ബിഭവിനെ കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചതിനേത്തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ വസതിയിലുള്ള തെളിവുകൾ നശിപ്പിക്കാൻ കുമാർ ശ്രമിച്ചുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം;  കെജരിവാളിന്റെ സെക്രട്ടറി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

Arvind Kejriwal and personal assistant Bibhav Kumar

Updated On: 

19 May 2024 07:30 AM

ന്യൂഡൽഹി: എ എ പി രാജ്യസഭാ എം പി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ സഹായി ബിഭാവ് കുമാറിനെ ശനിയാഴ്ച വൈകിട്ട് സിറ്റി കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗൗരവ് ഗോയൽ മുമ്പാകെയാണ് ബിഭാവിനെ ഹാജരാക്കിയത്. വൈകുന്നേരത്തോടെ ഡൽഹി പോലീസ് ഇയാളെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന്ആവശ്യപ്പെട്ടിരുന്നു.

 

ബിഭാവ് കുമാറിനെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പൊലീസ്

 

ആക്രമണം സംബന്ധിച്ചുള്ള ചോദ്യം ചെയ്യലിന് ബിഭവിനെ കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചതിനേത്തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ വസതിയിലുള്ള തെളിവുകൾ നശിപ്പിക്കാൻ കുമാർ ശ്രമിച്ചുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മേയ് 13ന് മുൻകൂർ അനുവാദം കൂടാതെയാണ് സ്വാതി മുഖ്യമന്ത്രിയുടെ വസതി സന്ദർശിച്ചതെന്നും ഡൽഹി പൊലീസ് വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും മലിവാൾ സ്വന്തം നിലയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ പോയെന്നും ഉദ്ദേശ്യം ആരെയും അറിയിച്ചില്ലെന്നും ബിഭാവിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ALSO READ – സ്വാതി മലിവാളിൻ്റെ പരാതിയിൽ അരവിന്ദ് കെജരിവാളിന്റെ പി. എയ്ക്കെതിരേ കേസെടുത്തു

ഈ വിഷയത്തെ തുടർന്ന് മെയ് 16 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ അഭിഭാഷകൻ ചോദ്യം ചെയ്തു. മലിവാൾ വിഷയം രാഷ്ട്രീയ വത്കരിക്കുകയും മാധ്യമങ്ങൾക്ക് മൊഴി നൽകുകയും ചെയ്തുവെന്നും അഭിഭാഷകൻ ആരോപിച്ചു.

 

മുൻകൂർ ജാമ്യം തേടിയുള്ള ബിഭാവ് കുമാറിൻ്റെ ഹർജി നിഷ്ഫലം

 

അറസ്റ്റിൽ നിന്ന് സംരക്ഷണം നേടുന്നതിൽ കുമാർ പരാജയപ്പെട്ടതിനേത്തുടർന്നായിരുന്നു അറസ്റ്റ്. മുൻകൂർ ജാമ്യം തേടിയുള്ള തൻ്റെ ഹർജി അറസ്റ്റ് ചെയ്യപ്പെട്ടതിനാൽ നിഷ്ഫലമായി. ബിഭാവിനെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ കുമാർ ശ്രീവാസ്തവ കോടതിയെ അറിയിച്ചതിനെത്തുടർന്ന് അഡീഷണൽ സെഷൻസ് ജഡ്ജി സുശീൽ അനുജ് ത്യാഗി മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. തീസ് ഹസാരി കോടതിയിൽ മലിവാൾ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, ശനിയാഴ്ച രാവിലെ ഡൽഹി പോലീസിൻ്റെ ഒരു സംഘം മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് കുമാറിനെ കൂട്ടിക്കൊണ്ടു പോയി.

മെയ് 13 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിൽ പോയ സ്വാതി മലിവാളിനെ മർദ്ദിച്ചെന്നാണ് ആരോപണം. ബിഭാവ് തൻ്റെ മുഖത്തടിക്കുകയും നെഞ്ചിലും വയറിലും ചവിട്ടുകയും ചെയ്തുവെന്ന് ഡൽഹി വനിതാ കമ്മീഷൻ മുൻ അധ്യക്ഷ കൂടിയായ മലിവാൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വസതിയിൽ അതിക്രമിച്ച് കയറി അസഭ്യം പറയുകയും തന്നെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് മലിവാളിനെതിരെ കുമാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ