5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Swati maliwal: സ്വാതി മലിവാളിൻ്റെ പരാതിയിൽ അരവിന്ദ് കെജരിവാളിന്റെ പി. എയ്ക്കെതിരേ കേസെടുത്തു

Swati maliwal : ഈ വിഷയത്തിൽ സ്വാതിയുടെ ആരോപണത്തെപ്പറ്റി അന്വേഷിക്കാനും മൊഴിയെടുക്കാനും ബൈഭവ് കുമാറിനെ വനിതാ കമ്മിഷൻ വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11-മണിക്ക് ഹാജരാകാനാണ് നിർദ്ദേശമുള്ളത്.

Swati maliwal: സ്വാതി മലിവാളിൻ്റെ പരാതിയിൽ അരവിന്ദ് കെജരിവാളിന്റെ പി. എയ്ക്കെതിരേ കേസെടുത്തു
aswathy-balachandran
Aswathy Balachandran | Updated On: 17 May 2024 19:30 PM

ന്യൂഡൽഹി: രാജ്യസഭാംഗം സ്വാതി മലിവാളിൻറെ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻറെ പിഎ ബിഭവ് കുമാറിനെതിരെ പോലീസ് കേസെടുത്തു. അരവിന്ദ് കെജ്രിവാളിൻറെ വസതിയിൽ വെച്ചാണ് കൈയ്യേറ്റം ചെയ്യപ്പെട്ടതായി സ്വാതി മലിവാളിൻറെ പരാതി പോലീസിന് ലഭിച്ചത്.
യിൽ പൊലീസ് കേസെടുത്തു.

അരവിന്ദ് കെജ്രിവാളിൻറെ യാണ് പൊലീസ് കേസെടുത്തത്. കെജ്രിവാളിനെ സന്ദർശിക്കാൻ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്നാണ് സ്വാതിയുടെ പരാതി. പരാതി നൽകിയ വിവരം സ്വാതി തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അറിയിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കെജ്രിവാളിനെ സന്ദർശിക്കാൻ വസതിയിലെത്തിയ സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാർ കയ്യേറ്റം ചെയ്തു എന്നും തുടർന്ന് സ്വാതി തന്നെ ഇക്കാര്യം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു എന്നും പറഞ്ഞു.

എന്നാൽ ഔദ്യോഗിക പരാതി നൽകിയിരുന്നില്ല എന്നും വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെയാണ് സ്വാതി പരാതി നൽകുന്നത്. പരാതി നൽകിയതിനേത്തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഡൽഹി പൊലീസ് സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തു. ഇതിനേത്തുടർന്നാണ് സ്വാതി ഔദ്യോ​ഗികമായി പരാതി നൽകിയത്.

ALSO READ -അരവിന്ദ് കെജരിവാൾ ഇന്നുമുതൽ പ്രചാരണ രം​ഗത്തേക്ക്

ഈ വിഷയത്തിൽ സ്വാതിയോട് കെജരിവാളിന്റെ സ്റ്റാഫ് മോശമായി പെരുമാറിയെന്ന് സഞ്ജയ് സിംഗ് എം.പിയും സ്ഥിരീകരിച്ചു. ഈ വിഷയത്തിൽ സ്വാതിയുടെ ആരോപണത്തെപ്പറ്റി അന്വേഷിക്കാനും മൊഴിയെടുക്കാനും ബൈഭവ് കുമാറിനെ വനിതാ കമ്മിഷൻ വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11-മണിക്ക് ഹാജരാകാനാണ് നിർദ്ദേശമുള്ളത്.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. വാർത്തകൾ വന്നതോടെ വനിതാ കമ്മിഷൻ കേസിൽ സ്വമേധയാ ഇടപെടുകയായിരുന്നു എന്നാണ് വിവരം. എന്നാൽ ഈ വിഷയം രാഷ്ട്രീയ വൽക്കരിക്കരുത് എന്നാണ് സ്വാതിയുടെ ആവശ്യം. ഈ പ്രശ്നത്തിൽ പരാതി നൽകിയിട്ടുണ്ട്. അതിന്മേൽ നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം, തെരഞ്ഞെടുപ്പിൽ രാജ്യത്തെ മറ്റ് പല പ്രശ്നങ്ങളും ചർച്ചയാകേണ്ടതുണ്ടെന്നും സ്വാതി മലിവാൾ വ്യക്തമാക്കി.